മുട്ടിൽ മരംമുറി; കോടതി കുറ്റപത്രം മടക്കിയ സംഭവത്തിൽ വനം വകുപ്പ് ഓഫിസർമാർക്കെതിരേ നടപടി

 

file

Kerala

മുട്ടിൽ മരംമുറി; കോടതി കുറ്റപത്രം മടക്കിയ സംഭവത്തിൽ വനം വകുപ്പ് ഓഫിസർമാർക്കെതിരേ നടപടി

സംഭവം വലിയ വിവാദമായതോടെ വകുപ്പ് തല അന്വേഷണം ആരംഭിച്ചു

Namitha Mohanan

കൽപ്പറ്റ: മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട കേസിൽ വനം വകുപ്പ് നൽകിയ കുറ്റപത്രം കോടതി മടക്കിയ സംഭവത്തിൽ വനം വകുപ്പ് ഓഫിസർമാർക്കെതിരേ നടപടി. രണ്ട് ബീറ്റ് ഫോറസ്റ്റ് ഓഫിസർമാർക്ക് വനം വകുപ്പ് കാരണം കാണിക്കൽ നോട്ടീസ് നൽകി.

സങ്കേതിക പിഴവുകൾ ചൂണ്ടിക്കാട്ടി സെപ്റ്റംബർ 22 ന് ബത്തേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി കുറ്റപത്രം മടക്കുകയായിരുന്നു. തുടർന്ന് വനം വകുപ്പ് പുതുക്കിയ കുറ്റപത്രം സമർപ്പിച്ചു.

എന്നാൽ, സംഭവം വലിയ വിവാദമായതോടെ വകുപ്പ് തല അന്വേഷണം ആരംഭിച്ചു. രേഖകൾ കൃത്യമായി കോടതിയിൽ സമർപ്പിക്കുന്നതിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയതായി ഈ അന്വേഷണത്തിൽ‌ കണ്ടെത്തി. ഇതിനു പിന്നാലെയാണ് ഉദ്യോഗസ്ഥർക്കെതിരായ നടപടി.

"കുഞ്ഞുങ്ങളെ ഞാൻ കൊന്നു"; വാട്ടർടാങ്കിൽ കുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കുറ്റം സമ്മതിച്ച് അമ്മ

അമ്പെയ്ത്തിൽ ഇന്ത്യക്ക് ഹാട്രിക് സ്വർണം

രണ്ടാം സ്വർണവുമായി നീരു; മിക്സഡ് ട്രാപ്പ് ഷൂട്ടിങ്ങിൽ ഏഷ്യൻ റെക്കോഡ്

എസ്‌ഐആര്‍; വിവാദമായ ഫോം 6-ലെ അനുബന്ധ ചോദ്യങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ നീക്കം ചെയ്തു

കപ്പൽ റാഞ്ചി കടൽക്കൊള്ളക്കാർ; ഇന്ത്യക്കാരൻ ഉൾപ്പെടെ 5 പേർ കൊല്ലപ്പെട്ടു