എം.വി. ഗോവിന്ദൻ

 
Kerala

'തളിപ്പറമ്പിലും പയ്യന്നൂരിലും സ്ഥാനാർഥി നിർണയം പാളി'; സ്വർണക്കൊള്ള തെരഞ്ഞെടുപ്പിനെ ബാധിച്ചുവെന്ന് എം.വി. ഗോവിന്ദൻ

അയ്യപ്പ സംഗമത്തിൽ ഉത്തർ പ്രദേശ് മുഖ‍്യമന്ത്രി യോഗി ആദിത‍്യനാഥിന്‍റെ സന്ദേശം വായിച്ചത് ശരിയായില്ലെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു

Aswin AM

തിരുവനന്തപുരം: ശബരിമലയുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണമായെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സ്വർണക്കൊള്ളയും അയ്യപ്പസംഗമവും തെരഞ്ഞെടുപ്പിൽ ബാധിച്ചുവെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍റെ മുസ്‌ലിം വിരുദ്ധ പരാമർശം പ്രതിരോധിച്ചില്ലെന്ന പൊതുബോധമുണ്ടായതായും അത് ദുരീകരിക്കുന്നതിൽ പാർട്ടിക്ക് പിഴവ് പറ്റിയെന്നും സംസ്ഥാന സെക്രട്ടറി പറഞ്ഞു.

തളിപ്പറമ്പ്, പയ്യന്നൂർ മണ്ഡലങ്ങളിലെ സ്ഥാനാർഥി നിർണയം പാളിയെന്നും അയ്യപ്പ സംഗമത്തിൽ ഉത്തർ പ്രദേശ് മുഖ‍്യമന്ത്രി യോഗി ആദിത‍്യനാഥിന്‍റെ സന്ദേശം വായിച്ചത് ശരിയായില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പ് തോൽവിയിൽ ജനങ്ങൾക്കും അഭിപ്രായം പങ്കുവയ്ക്കാമെന്നും വാട്സാപ്പ് മുഖേനെയും ഇ-മെയിൽ വഴിയും അഭിപ്രായങ്ങൾ അറിയിക്കാമെന്ന് എം.വി. ഗോവിന്ദൻ വ‍്യക്തമാക്കി.

15000 റൺസ് പിന്നിട്ട് കോലി; തിരുവനന്തപുരത്ത് വെസ്റ്റ് ഇൻഡീസിനെ വീഴ്ത്തി ഇന്ത്യ

പൂജ- ദീപാവലി അവധിക്ക് പ്രത്യേക അന്തർ സംസ്ഥാന സർവീസുകളുമായി കെഎസ്ആർടിസി

ഉത്തർപ്രദേശിൽ കനത്ത മഴ; 56 പേർ മരിച്ചു,1,000ത്തിലധികം വീടുകള്‍ക്ക് നാശനഷ്ടം

നീലക്കുറിഞ്ഞി കാണാനെത്തിയപ്പോൾ കുരിശിന് മുകളിൽ കയറി ഫോട്ടോ എടുത്ത സംഭവം; നാല് പേർ അറസ്റ്റിൽ

യുഎസ് ആക്രമണത്തിൽ നിന്ന് ഇറാന്‍ പരമോന്നത നേതാവ് മുജ്തബ ഖമനേയി രക്ഷപ്പെട്ടതിനെക്കുറിച്ച് വെളിപ്പെടുത്തൽ