എം.വി. ജയരാജൻ

 
Kerala

''ഇഡിയുടേത് രാഷ്ട്രീയ പ്രേരിത കള്ളക്കേസ്''; പ്രതികരണവുമായി എം.വി. ജയരാജൻ

പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്ന ഏജൻസിയാണ് ഇഡിയെന്ന കോൺഗ്രസ് നിലപാട് സർക്കാരിന് ഉണ്ടെങ്കിൽ സർക്കാർ തന്നെ അപ്പീൽ പോകേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു

Aswin AM

തിരുവനന്തപുരം: സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാടിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവിട്ടതിനു പിന്നാലെ പ്രതികരണവുമായി സിപിഎം നേതാവ് എം.വി. ജയരാജൻ‌.

ഇഡിയുടേത് രാഷ്ട്രീയ പ്രേരിത കള്ളക്കേസ് ആണെന്നാണ് ജയരാജൻ പറയുന്നത്. പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്ന ഏജൻസിയാണ് ഇഡിയെന്ന കോൺഗ്രസ് നിലപാട് സർക്കാരിന് ഉണ്ടെങ്കിൽ സർക്കാർ തന്നെ അപ്പീൽ പോകേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

ഇഡി കത്തിൽ കേസെടുക്കാൻ വൈകുന്നതിനെതിരേ പൊതുപ്രവർത്തകൻ കെ.എം. ഷാജഹാൻ നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്. എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ആവശ്യമായ തെളിവുകൾ കത്തിൽ കൈമാറിയിട്ടുണ്ടെന്ന് ഇഡി കോടതിയിൽ നിലപാട് അറിയിക്കുകയായിരുന്നു.

എന്നാൽ, ഡയറിക്കുറിപ്പ് വച്ച് അഴിമതി കേസ് എടുക്കാനാവില്ലെന്നായിരുന്നു സർക്കാർ കോടതിയെ അറിയിച്ചത്. എന്നാൽ ഇത് തള്ളിയ കോടതി ഇരുവർക്കുമെതിരേ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താൻ നിർദേശിക്കുകയായിരുന്നു.