മോഹൻലാൽ

 
Kerala

മോഹൻലാലിന്‍റെ ലഫ്റ്റനന്‍റ് കേണല്‍, ഡോക്റ്റര്‍ പദവികള്‍ നീക്കി; വാഹന രേഖകളില്‍ ഇനി പേരുമാത്രം

ആധാര്‍ കാര്‍ഡിലേതിനു സമാനമായ പേര് ആര്‍സി രേഖകളില്‍ ചേര്‍ക്കാന്‍ പാടുള്ളുവെന്ന നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി

Namitha Mohanan

കൊച്ചി: നടന്‍ മോഹന്‍ലാലിന്‍റെ പേരിനൊപ്പമുണ്ടായിരുന്ന ലഫ്റ്റനന്‍റ് കേണല്‍, ഡോക്റ്റര്‍ പദവികള്‍ ഒഴിവാക്കി മോട്ടോര്‍ വാഹനവകുപ്പ്. വാഹന ആര്‍സി രേഖകളില്‍ നിന്നാണ് എംവിഡി പദവികൾ ഒഴിവാക്കിയത്. കെഎല്‍ 7സിയു 2020 കാറിന്‍റെ രജിസ്‌ട്രേഷന്‍ രേഖകളിലാണ് മാറ്റം.

ആധാര്‍ കാര്‍ഡിലേതിനു സമാനമായ പേര് ആര്‍സി രേഖകളില്‍ ചേര്‍ക്കാന്‍ പാടുള്ളുവെന്ന നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. വാഹനവുമായി ബന്ധപ്പെട്ട സേവനത്തിനായി ആര്‍ടി ഓഫീസില്‍ എത്തിയപ്പോഴാണ് ആധാറിലെ പേരും ആര്‍സിയിലെ പേരും രണ്ടായതിനാൽ സാങ്കേതിക തടസം നേരിട്ടത്.

ഇതേതുടര്‍ന്ന് ആർസി രേഖകളിലെ പേര് ആധാറിലേത് പോലെ ആക്കുകയായിരുന്നു. മുൻപ് ലഫ്റ്റന്‍റ് കേണല്‍ ഡോ. വി. മോഹന്‍ലാല്‍ എന്നായിരുന്നു വാഹന രേഖകളില്‍ ഉണ്ടായിരുന്നത്. ഇത് വിശ്വനാഥന്‍ നായര്‍ മോഹന്‍ലാല്‍ എന്നാക്കി മാറ്റി.

വാർത്താചോർച്ച തടയാൻ അസാധാരണ നടപടിയുമായി സിപിഎം; ഫോൺ വിവരങ്ങളെടുക്കാൻ അം​ഗങ്ങളിൽ നിന്ന് സമ്മതപത്രം ഒപ്പിട്ട് വാങ്ങി

കേരളം ചുട്ടുപൊള്ളുന്നു; 2 ദിവസം അസാധാരണ ചൂടിന് സാധ്യത, മുന്നറിയിപ്പ്

"ദുർ​ഗാപൂജാ പരസ്യത്തിൽ ദേവിക്ക് 11 കൈകൾ"; പരസ്യമായി മാപ്പു പറഞ്ഞ് മുഖ്യമന്ത്രി

ഉപതെരഞ്ഞെടുപ്പ് ഒക്റ്റോബർ 6ന്; തമിഴ്നാടും പശ്ചിമ ബംഗാളും പുതുച്ചേരിയും വിധിയെഴുതും

"ദുർഗാപൂജയിൽ ഭക്തർ കഴിക്കുന്ന പ്രസാദം ഇറച്ചിയാണ്"; മാംസാഹാരം ശാക്തേയ ഹിന്ദുത്വ ത്തിന്‍റെ ഭാഗമെന്ന് സഞ്ജീവ് സന്യാൽ