ഷിബു ബേബി ജോൺ

 
Kerala

പ്രകൃതിക്ക് സംരക്ഷണം ആവശ്യമില്ലെന്ന് മന്ത്രി ഷിബു ബേബി ജോൺ

കാലങ്ങളായി പ്രകൃതി ഇവിടെയുണ്ട്. ഇനിയും അത് മുന്നോട്ട് പൊയ്ക്കോളും.

MV Desk

ന്യൂഡൽഹി: പ്രകൃതിക്ക് പ്രത്യേകം സംരക്ഷണം ആവശ്യമില്ലെന്ന് വനം വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ. പ്രകൃതി പണ്ടു മുതലേ ഇവിടെ ഉണ്ടായിരുന്നുവെന്നും മനുഷ്യ രാശി എത്ര കാലം വേണം എന്നതിലാണ് നാം ശ്രദ്ധ നൽകേണ്ടതെന്നും മന്ത്രി പറഞ്ഞു.

സേവ് ദി പ്ലാനറ്റ് എന്നാണ് കാലങ്ങളായി എല്ലാവരും പറയുന്നത്. നാം പ്ര‌കൃതിയെ സംരക്ഷിക്കണമെന്ന്. പ്രകൃതിക്ക് ഒരു സംരക്ഷണവും ആവശ്യമില്ല. കാലങ്ങളായി പ്രകൃതി ഇവിടെയുണ്ട്. ഇനിയും അത് മുന്നോട്ട് പൊയ്ക്കോളും. മനുഷ്യരാശി എത്രത്തോളം വേണമെന്നുള്ളതിനെക്കുറിച്ച് നാം ബാധവാന്മാരായിക്കണം. കേരളം അതിന്‍റെയൊരു മോഡൽ ആയേ പറ്റൂ എന്നും മന്ത്രി പറഞ്ഞു.

വന്യജീവി ആക്രമണത്തിൽ പരിഹാരം കാണുന്നത് വനംവകുപ്പിന്‍റെ മാത്രം ഉത്തരവാദിത്തമല്ല. വനംവകുപ്പ് മാത്രമാണ് ഇക്കാര്യത്തിൽ പഴി കേൾക്കുന്നത്. എല്ലാവരും ഒരുമിച്ചു നിന്നാലേ പരിഹാരം കാണാനാകൂ എന്നും മന്ത്രി പറഞ്ഞു.

മോദിയും അമിത് ഷായും ടെലിപ്രോംപ്റ്ററില്ലാതെ വന്ദേമാതരം മുഴുവൻ ആലപിക്കട്ടെ; വേദിയൊരുക്കാമെന്ന് ശിവസേന എംപി

സ്വർണം ഫ്രീയായി കിട്ടുന്ന ഗ്രാമം; ഒഴുകിയെത്തുന്നത് ആയിരക്കണക്കിന് പേർ

ചെക്ക് ഡാമിൽ വിദ്യാർഥിനികൾക്കൊപ്പം കുളിച്ചു; പ്രിൻസിപ്പലിന് സസ്പെൻഷൻ|Video

'വന്ദേമാതരത്തെ ചോദ‍്യം ചെയ്യുന്നത് ഇന്ത‍്യൻ സംസ്കാരത്തെ പറ്റി ധാരണയില്ലാത്തവർ'; പ്രതികരണവുമായി ബാബാ രാംദേവ്

ശ്രീലങ്കയ്ക്കെതിരേ മലയാളി താരത്തിന് വീണ്ടും സെഞ്ചുറി; ഇന്ത‍്യ ശക്തമായ നിലയിൽ