നവീൻ ബാബുവിന്‍റെ മകൾക്ക് ഭക്ഷ്യസുരക്ഷാ വകുപ്പിൽ ജോലി; നിയമന ഉത്തരവ് കൈമാറി മുഖ്യമന്ത്രി

 
Kerala

നവീൻ ബാബുവിന്‍റെ മകൾക്ക് ഭക്ഷ്യസുരക്ഷാ വകുപ്പിൽ ജോലി; നിയമന ഉത്തരവ് കൈമാറി മുഖ്യമന്ത്രി

മകൾ നിരഞ്ജന നായർക്ക് ഭക്ഷ്യസുരക്ഷാ വകുപ്പിൽ ഭക്ഷ്യസുരഷാ ഓഫിസറായിട്ടാണ് നിയമനം നൽകിയത്

Namitha Mohanan

തിരുവനന്തപുരം: അന്തരിച്ച എഡിഎം നവീൻ ബാബുവിന്‍റെ മകൾക്ക് നിയമന ഉത്തരവ് കൈമാറി മുഖ്യമന്ത്രി വി.ഡി. സതീശൻ. മകൾ നിരഞ്ജന നായർക്ക് ഭക്ഷ്യസുരക്ഷാ വകുപ്പിൽ ഭക്ഷ്യസുരഷാ ഓഫിസറായിട്ടാണ് നിയമനം നൽകിയത്.

മുഖ്യമന്ത്രിയുടെ ഓഫിസിൽ വച്ച് മന്ത്രി കെ. മുരളീധരന്‍റെയും എംഎൽഎ പഴകുളം മധുവിന്‍റെയും സാന്നിധ്യത്തിലാണ് നിയന ഉത്തരവ് നൽകിയത്. നവീൻ ബാബുവിന്‍റെ ഭാര്യ ഡി. മഞ്ജുഷയും ഒപ്പമുണ്ടായിരുന്നു. സമാശ്വാസ തൊഴിൽദാന പദ്ധതിപ്രകാരമാണ് നിയമനം.

2024 ഒക്റ്റോബറിലാണ് കണ്ണൂർ പള്ളിക്കുന്നിലെ ക്വാർട്ടേഴ്സിൽ നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കലക്റ്ററേറ്റിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ അന്നത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. ദിവ്യ പരസ്യമായി അധിക്ഷേപിച്ചതിനു പിന്നാലെ നവീൻ ബാബു ആത്മഹത്യ ചെയ്യുകയായിരുന്നു. നിലവിൽ ഈ കേസ് സിബിഐ ആണ് അന്വേഷിക്കുന്നത്.

"ഞാൻ പ്രസംഗിച്ച വേദിയിൽ ബിജെപി ശുദ്ധികലശം നടത്തി"; ദളിതർക്ക് ഈ രാജ്യത്ത് ഒരു സ്ഥാനവുമില്ലെയെന്ന് മല്ലികാർജുൻ ഖാർഗെ

പറവൂരിൽ യുവതിയെ ആൺസുഹൃത്ത് കുത്തിക്കൊന്നു

യുഎസിൽ ഹൈസ്കൂളിൽ വെടിവയ്പ്പ്; ഒരു വിദ്യാർഥിക്ക് പരുക്ക്, കൗമാരക്കാരനായ പ്രതി കസ്റ്റഡിയിൽ

അനധികൃത സ്വത്ത് ആരോപണം: അലഹാബാദ് ഹൈക്കോടതി ഉത്തരവിനെതിരേ സുപ്രീം കോടതിയെ സമീപിച്ച് രാഹുൽ ഗാന്ധി

ഡൽഹി കലാപക്കേസ്; 13 പ്രതികളെ വെറുതെവിട്ടു