അർഷിദ്

 
Kerala

നെടുമങ്ങാട് ഒന്നര വയസുകാരനെ രണ്ടാനച്ഛൻ കൊലപ്പെടുത്തിയ കേസ്; കുറ്റപത്രം ഉടൻ സമർപ്പിക്കാൻ ഹൈക്കോടതി നിർദേശം

കഴിഞ്ഞ മേയ് 21 നാണ് രണ്ടാനച്ഛൻ അഷ്കറിനെ ക്രൂരമായി മർദിച്ച് കൊന്നത്

Namitha Mohanan

തിരുവനന്തപുരം: നെടുമങ്ങാട് ഒന്നര വയസുകാരന്‍ അർഷിദിനെ രണ്ടാനച്ഛൻ കൊലപ്പെടുത്തിയ കേസിൽ ഉടൻ കുറ്റപത്രം സമർപ്പിക്കാൻ ഹൈക്കോടതി നിർദേശം. സ്വമേധയാ എടുത്ത കേസിലാണ് ചീഫ് ജസ്റ്റിസ് അടങ്ങിയ അഞ്ചംഗ സംഘത്തിന്‍റെ നിർദേശം.

ഫോറൻസിക് ഫലം വൈകുന്നതാണ് കുറ്റപത്രം നൽകാനുള്ള കാലതാമസമെന്ന് സർക്കാർ കോടതിയെ അറിയിച്ചു. കേസിൽ കക്ഷി ചേരാനുള്ള ശിശുസംരക്ഷണ ഓഫിസറുടെ ഹർജി ഹൈക്കോടതി തള്ളി.

കഴിഞ്ഞ മേയ് 21 നാണ് രണ്ടാനച്ഛൻ അഷ്കറിനെ ക്രൂരമായി മർദിച്ച് കൊന്നത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ 91 മുറിവുകളാണ് കുട്ടിയുടെ ശരീരത്തിലുണ്ടായിരുന്നത്. കുട്ടിയുടെ അമ്മയും കേസിൽ അറസ്റ്റിലാണ്.

ചക്രവാതച്ചുഴി; തിങ്കൾ വരെ ശക്തമായ മഴയ്ക്ക് സാധ്യത

അതിവേഗത്തിലെത്തിയ ആഡംബര കാർ പാലത്തിൽ നിന്ന് താഴെ വീണു; മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം

ഇന്ത‍്യയ്‌ക്കെതിരായ പരമ്പര; വിൻഡീസ് പടയെ ഷായ് ഹോപ്പ് നയിക്കും, കമിൽ പുരാൻ അടക്കമുള്ളവർ ടീമിൽ

ടാസ്മാക് ജീവനക്കാർക്ക് യൂണിഫോം ഏർപ്പെടുത്തി തമിഴ്നാട് സർക്കാർ

അമൃത്‌സറിലെ എഎസ്ഐയുടെ കൊലപാതകം; പ്രതികളിലൊരാൾ പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു