കോട്ടയം മെഡിക്കൽ കോളെജ്

 

file image

Kerala

കോട്ടയത്ത് ഒരു വയസുള്ള കുഞ്ഞിന്‍റെ ശരീരത്തില്‍ സൂചി കണ്ടെത്തിയ സംഭവം; അന്വേഷണ റിപ്പോർട്ട് പുറത്ത്

ചികിത്സാപിഴവ് പറ്റിയിട്ടില്ലെന്നാണ് അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്

Aswin AM

പാലാ: കോട്ടയം മെഡിക്കൽ കോളെജിൽ ഒരു വയസുള്ള കുഞ്ഞിന്‍റെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്ത്. ചികിത്സാപിഴവ് പറ്റിയിട്ടില്ലെന്നാണ് അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. ചികിത്സയ്ക്കിടെ ശരീരത്തിൽ സൂചി കയറാൻ സാധ‍്യതയില്ലെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. അന്വേഷണ റിപ്പോർട്ട് ആശുപത്രി സുപ്രണ്ടിന് കൈമാറും.

പ്രസവത്തിന് ശേഷമുള്ള ചികിത്സയില്‍ സംഭവിച്ചതാണിതെന്ന് കുടുംബം ആരോപിച്ചിരുന്നു. പിന്നീട് കോഴിക്കോട് മെഡിക്കൽ കോളെജിൽ നടന്ന ശസ്ത്രക്രിയയിലൂടെയാണ് സൂചി പുറത്തെടുത്തത്. ചികിത്സാപിഴവ് പറ്റിയെന്ന് ചൂണ്ടിക്കാട്ടി കുടുംബം പൊലീസിനും ആഭ‍്യന്തരമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.

രമ്യ ഹരിദാസും കോൺഗ്രസ് നേതാക്കളും തമ്മിൽത്തല്ലി; വസ്ത്രം വലിച്ചുകീറിയെന്ന് എംഎൽഎ, വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയെന്ന് മറുപക്ഷം

കുടിവെള്ളം മുടങ്ങിയതിന്‍റെ പേരിൽ ആക്രമണം; പഞ്ചായത്ത് പ്രസിഡന്‍റ് കൊല്ലപ്പെട്ടു

'കമ്യൂണിസ്റ്റ് പാർട്ടിയിൽ ശുദ്ധീകരണം ആവശ്യം'; തെറ്റ് തിരുത്തി തിരിച്ചുവരുമെന്ന് പി. ജയരാജൻ

"പ്രശ്നങ്ങൾക്ക് കാരണം പാളയം പ്രദീപ്"; എംഎൽഎയെ ആക്രമിച്ചിട്ടില്ലെന്ന് ജില്ലാ പഞ്ചായത്ത് അംഗം

ലോഡ്ജിൽ കറന്‍റ് പോയത് ചോദ്യം ചെയ്തു; താമസക്കാരന്‍റെ വിരൽ കടിച്ചു മുറിച്ച് ലോഡ്ജ് ഉടമസ്ഥൻ