നീലക്കുറിഞ്ഞി സെപ്റ്റംബർ 30 വരെ കാണാം; മൂന്നാറിലും നല്ല തണ്ണിയിലും പൂക്കൾ
മൂന്നാർ: ചൊക്രമുടിക്കു പിന്നാലെ ഒന്നിലേറെ മലനിരകളിൽ പൂവിട്ട് നീലക്കുറിഞ്ഞി. മഴ മാറിയതോടെയാണ് കുറിഞ്ഞിപ്പൂക്കൾ കൂടുതലായി വിരിയാൻ തുടങ്ങിയത്. പത്തു ദിവസത്തിനകം പൂക്കളെല്ലാം വിരിയുമെന്നും സെപ്റ്റംബർ 30 വരെ മലകളെല്ലാം നീല നിറത്തിലാകുമെന്നുമാണ് പ്രദേശവാസികൾ പറയുന്നത്.
ഏറ്റവും കൂടുതൽ പൂക്കൾ വിരിഞ്ഞിരിക്കുന്നത് ചൊക്രമുടിയിലാണ്. ഇപ്പോൾ മാട്ടുപ്പെട്ടി, കൊരണ്ടക്കാട് മലനിരകളിലും മൂന്നാർ ടൗൺ, നല്ലതണ്ണി, ഇക്കാനഗർ, എന്നിവിടങ്ങളിലും പൂക്കൾ വിരിഞ്ഞിട്ടുണ്ട്.
ചൊക്രമുടിയിൽ ഒരാഴ്ച മുൻപാണ് സന്ദർശകർക്കായി ഉദ്യാനം തുറന്നത് .ഇതു വരെയും എണ്ണായിരത്തിലധികം പേർ നീലക്കുറിഞ്ഞി കാണാനായെത്തി.