വഴി മുടക്കി അയൽവാസിയുടെ മതിൽ; പൊളിച്ചു മാറ്റി എംഎൽഎ ഉമ തോമസ്

 
Kerala

വഴി മുടക്കി അയൽവാസിയുടെ മതിൽ; പൊളിച്ചു മാറ്റി എംഎൽഎ ഉമ തോമസ്

കോടതി വിധിയുണ്ടെന്ന് അവകാശപ്പെട്ടാണ് അയൽവാസി വഴിയിൽ മതിൽ കെട്ടിയത്.

Local Desk

കൊച്ചി: എറണാക്കുളം ‌ചക്കരപ്പറമ്പിൽ അനധികൃതമായി നിർമിച്ച മതിൽ പൊളിച്ചു നീക്കി എംഎൽഎ ഉമ തോമസും സംഘവും. സന്ധ്യ എന്ന യുവതിയുടെ വീട്ടിലേക്കുള്ള വഴി തടസപ്പെടുത്തികൊണ്ട് അയൽവാസി നിർമിച്ച മതിലാണ് എംഎൽഎ കൈയോടെ പൊളിച്ചു നീക്കിയത്. മൂന്നു വർഷമായി ഉപയോഗിച്ചു കൊണ്ടിരുന്ന വഴിയാണ് അയൽവാസി കെട്ടിയടച്ചതെന്ന് സന്ധ്യ പരാതിപ്പെട്ടിരുന്നു. സൊസൈറ്റിയിൽ നിന്ന് വായ്പയെടുത്തു വാങ്ങിയ സ്ഥലത്താണ് സന്ധ്യ വീടു നിർമിച്ചിരിക്കുന്നത്. ആധാരം പ്രകാരം വീട്ടിലേക്ക് വഴിയുമുണ്ടായിരുന്നു.

എന്നാൽ കോടതി വിധിയുണ്ടെന്ന് അവകാശപ്പെട്ടാണ് അയൽവാസി വഴിയിൽ മതിൽ കെട്ടിയത്. ബുധനാഴ്ച രാവിലെ ജോലിക്കു പോയി തിരിച്ചു വരുമ്പോഴേക്കും മതിൽ നിർമിക്കുകയായിരുന്നു. കനത്ത മഴയിൽ വീട്ടിലേക്ക് കയറാൻ ആകാതെ വഴിയിൽ പെട്ടു പോയ സന്ധ്യയെയും കുടുംബത്തെയും വാർഡ് കൗൺസിലറും പൊലീസും ഇടപെട്ട് താത്കാലിമായി വഴിയുണ്ടാക്കി വീട്ടിൽ എത്തിച്ചിരുന്നു. പിറ്റേ ദിവസം പൊലീസിന്‍റെ സാന്നിധ്യത്തിൽ ഇരു കുടുംബങ്ങളെയും വിളിച്ചു സംസാരിച്ചുവെങ്കിലും പരിഹാരം കാണാനായില്ല. ഇതോടെയാണ് എംഎൽഎയു സഹായം തേടിയത്.

കാര്യങ്ങൾ കേട്ടതിനു പിന്നാലെ മതിൽ എടുത്തു മാറ്റി എംഎൽഎ വീട്ടിലേക്ക് വഴിയുണ്ടാക്കി നൽകി. വഴി മനുഷ്യന്‍റെ അടിസ്ഥാന അവകാശമാണെന്നും അതു തടയുന്നത് മര്യാദകേടാണെന്നും ഉമ തോമസ് പറഞ്ഞു. ഇക്കാര്യത്തിൽ നിയമ നടപടികൾ നേരിടാൻ താൻ ഒരുക്കമാണെന്നും നടപ്പവകാശം സംരക്ഷിക്കാൻ തനിക്ക് ഉത്തരവാദിത്തമുണ്ടെന്നും എംഎൽഎ വ്യക്തമാക്കി.

ജ്ഞാനേഷ് കുമാറിന്‍റെ പൊതുപരിപാടികൾ മാറ്റിവച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ; വിവാദവുമായി ബന്ധമില്ലെന്ന് വിശദീകരണം

പശ്ചിമഘട്ട പരിസ്ഥിതിലോല മേഖല; ജനവാസ മേഖലകളും കൃഷിയിടങ്ങളും തോട്ടങ്ങളും ഒഴിവാക്കി അന്തിമ വിജ്ഞാപനം വേണമെന്ന് കേരളം

ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്ത് വധക്കേസ്; ഒന്നാം പ്രതിക്ക് ജാമ‍്യം നൽകി സുപ്രീം കോടതി

മദ്യ പരിശോധനയിൽ പരാജയപ്പെട്ടു; സൂറിച്ച്-ഡൽഹി വിമാനത്തിലെ എയർ ഇന്ത്യ പൈലറ്റിന് സസ്പെൻഷൻ

പ്രധാനമന്ത്രിക്കൊപ്പമുള്ള അശ്ലീല ഡീപ്‌ഫേക്ക് ചിത്രങ്ങൾ പ്രചരിപ്പിച്ചു; സിജെപി നേതാക്കൾക്കെതിരായ ഹർജി ഡൽഹി ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കും