വസ്തു തർക്കം; തിരുവനന്തപുരത്ത് അ‍യൽവാസിയെ കുത്തിക്കൊന്നു

 

dead body file image

Kerala

സ്വത്ത് തർക്കം; തിരുവനന്തപുരത്ത് അ‍യൽവാസിയെ കുത്തിക്കൊന്നു

താലൂക്ക് ഓഫിസിൽ നിന്നും ഉദ്യോഗസ്ഥരെത്തി സ്ഥലം അളക്കുന്നതിനിടെയായിരുന്നു കൊലപാതകം

Namitha Mohanan

തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിൻ കരയിൽ വസ്തു തർക്കത്തെ തുടർന്ന് അയൽവാസിയെ കുത്തിക്കൊന്നു. മാവിലക്കടവ് സ്വദേശി ശശിയാണ് മരിച്ചത്. താലൂക്ക് ഓഫിസിൽ നിന്നും ഉദ്യോഗസ്ഥരെത്തി സ്ഥലം അളക്കുന്നതിനിടെയായിരുന്നു കൊലപാതകം.

അയൽവാസിയായ മണിയനാണ് പ്രതി. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൃതദേഹം നെയ്യാറ്റിൻകര ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.

സവർക്കർ അതുല്യനും നിർഭയനുമായ വിപ്ലവകാരിയെന്ന് ഉപരാഷ്ട്രപതി; ആൻഡമാനിലെ സെല്ലുലാർ ജയിലിൽ സന്ദർശനം നടത്തി സി.പി. രാധാകൃഷ്ണൻ

അപകടമുണ്ടായി ഒൻപതാം ദിനം; കാണാതായ മൂന്ന് മത്സ്യത്തൊഴിലാളികൾക്കായുള്ള തെരച്ചിൽ തുടരുന്നു

2026ൽ ക്യാനഡ ഇതുവരെ നാടുകടത്തിയത് 3,323 ഇന്ത്യന്‍ പൗരൻമാരെയെന്ന് റിപ്പോർട്ട്

യുപിഐ ഉപയോക്താക്കളിൽനിന്ന് നിരക്ക് ഈടാക്കില്ല; ഭൂരിഭാഗം ഇടപാടുകളും വ്യാപാരികൾക്കും സൗജന്യമായി തുടരും: കേന്ദ്ര സർക്കാർ

അർജുൻ ആയങ്കിയുടെ സഹായികൾക്ക് ജാമ്യം