വി.ഡി. സതീശന്‍
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്‍റെ വാർത്താ സമ്മേളനത്തിൽ പുതിയ ക്രമീകരണങ്ങൾക്ക് നീക്കം. ചോദ്യം ചോദിക്കാനായി മാധ്യമപ്രവർത്തകർക്ക് പ്രത്യേകം മൈക്ക് നൽകും. മൈക്കിലൂടെ ചോദ്യം ചോദിക്കുന്നവർക്ക് മാത്രമാവും മറുപടി.
ക്ഷോഭപ്രകടനം മുഖ്യമന്ത്രിയുടെ പ്രതിച്ഛായയെ ബാധിക്കുമെന്ന വിലയിരുത്തലിലാണ് പുതിയ ക്രമീകരണത്തിന് ഒരുങ്ങുന്നത്. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫിസ് നീക്കങ്ങൾ ആരംഭിച്ചതായാണ് സൂചന. പിആർഡിയുമായി ആലോചിച്ചാണ് നീക്കം.
മാധ്യമപ്രവര്‍ത്തകര്‍ ഒരുമിച്ച് ചോദ്യം ചോദിക്കുന്നത് ബഹളം സൃഷ്ടിക്കുന്നുണ്ട്. ബഹളം മൂലം തനിക്ക് കേള്‍ക്കാന്‍ സാധിക്കുന്നില്ലെന്നടക്കം മുഖ്യമന്ത്രി പറയുകയും ചെയ്യുന്ന സാഹചര്യമുണ്ടായിരുന്നു. എന്നാല്‍, ഉത്തരമില്ലാത്തത് കൊണ്ടാണ് മുഖ്യമന്ത്രി മറുപടി നൽകാത്തതെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. അവയുടെയെല്ലാം പരിഹാരമെന്നോണമാണ് പുതിയ ക്രമീകരണത്തിന് ഒരുങ്ങുന്നത്. ചോദ്യം ചോദിക്കുന്നവരെ കൂടി ചിത്രീകരിക്കുന്ന തരത്തിലുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താനും ആലോചിക്കുന്നുണ്ട്.