Deepa Das Munshi 
Kerala

പുതിയ കെപിസിസി പ്രസിഡന്‍റിനെ ഉടൻ അറിയാം; ചര്‍ച്ച തുടങ്ങാന്‍ ദീപാദാസ് മുന്‍ഷിക്ക് നിര്‍ദേശം

കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് മന്ത്രിയായതോടെയാണ് കോൺഗ്രസ് പുതിയ അധ്യക്ഷനെ തേടുന്നത്

Namitha Mohanan

തിരുവനന്തപുരം: പുതിയ കെപിസിസി പ്രസിഡന്‍റിനെ ഉടൻ കണ്ടെത്തും. പ്രാഥമിക ചർച്ച തുടങ്ങാൻ കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിക്ക് ഹൈക്കമാൻഡ് നിർദേശം നൽകി.

എം.എം. ഹസൻ, ജോസഫ് വാഴയ്ക്കൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, ബെന്നി ബഹന്നാൻ, ഷാഫി പറമ്പിൽ, കെ.സി. ജോസഫ്, മാത്യു കുഴൽനാടൻ, ആന്‍റോ ആന്‍റണി, അടൂർ പ്രകാശ്, എന്നിങ്ങനെ നിരവധി പേരുകൾ ഉയർന്നു കേൾക്കുന്നുണ്ട്. മുഖ്യമന്ത്രി സ്ഥാനം കൈവിട്ടുപോയതോടെ അധ്യക്ഷസ്ഥാനത്തിനായി കെ.സി. വേണുഗോപാൽ ചരടുവലികൾ ആരംഭിച്ചതായാണ് സൂചന.

കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് മന്ത്രിയായതോടെയാണ് കോൺഗ്രസ് പുതിയ അധ്യക്ഷനെ തേടുന്നത്. എംപിമാരെയും എംഎല്‍എമാരെയും കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ ഫ്‌ലക്‌സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

പാളയം പ്രദീപിന് വേണ്ടി പാർട്ടി നിർദേശം അവഗണിച്ച് രമ്യ ഹരിദാസ്; സ്റ്റാഫ് ആക്കണമെന്നാവശ്യപ്പെട്ട് കത്ത്, തള്ളി സ്പീക്കർ

ഇളവുമായി കേന്ദ്രം; പാചകവാതക സിലിണ്ടർ ബുക്ക് ചെയ്യാൻ ഇനി 45 ദിവസം കാത്തിരിക്കണ്ട

ഡൽ‌ഹിയിൽ കെട്ടിടം തകർന്നു വീണുണ്ടായ അപകടത്തിൽ മരണം 7 ആയി; കെട്ടിടം ഉടമ രാജസ്ഥാനിൽ വച്ച് പിടിയിൽ

സിജെപി പ്രക്ഷോഭത്തിനിടെ വിദ‍്യാർഥിനിയുടെ പിതാവിന്‍റെ തലയോട്ടി തകർത്ത കേസ്; സ്വതന്ത്ര ഭരദ്വാജിന്‍റെ ജുഡീഷ‍്യൽ കസ്റ്റഡി നീട്ടി

മാണി സി. കാപ്പന് ആശ്വാസം; ജാമ്യമില്ലാ അറസ്റ്റ് വാറന്‍റ് പിന്‍വലിച്ച് കോടതി