ആർദ്ര ബാലകൃഷ്ണൻ
കോഴിക്കോട്: നിയമവിദ്യാർഥിയായ നവ വധുവിനെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചേലിയ സ്വദേശി ആർദ്ര ബാലകൃഷ്ണനാണ് (24) മരിച്ചത്. ഫെബ്രുവരി 2നാണ് ആർദ്രയും കേശവ് നിവാസിൽ ഷാനുമായുള്ള വിവാഹം നടന്നത്.
വെള്ളിയാഴ്ച രാത്രിയോടെ കിടപ്പുമുറിയോടു ചേർന്ന കുളിമുറിയിലേക്ക് കയറിയ ആർദ്ര ഒരു മണിക്കൂർ കഴിഞ്ഞിട്ടും പുറത്തിറങ്ങാതെ വന്നപ്പോഴാണ് വീട്ടുകാർ ശ്രദ്ധിച്ചത്. കുളിമുറിയുടെ ജനലിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
കൊയിലണ്ടി ഗവൺമെന്‍റ് താലൂക്ക് ആശുപത്രിയിലെത്തിച്ച് മരണം സ്ഥിരീകരിച്ചു. കോഴിക്കോട് ലോ കോളെജിലെ അവസാന വർഷ വിദ്യാർഥിനിയാണ് ആർദ്ര.