തിരുനെൽവേലിയിൽ തള്ളിയ മാലിന്യങ്ങൾ മൂന്നു ദിവസത്തിനകം കേരളം നീക്കണം; ഉത്തരവിട്ട് ദേശീയ ഹരിത ട്രൈബ്യൂണൽ 
Kerala

തിരുനെൽവേലിയിൽ തള്ളിയ മാലിന്യങ്ങൾ 3 ദിവസത്തിനകം കേരളം നീക്കണം; ഉത്തരവിട്ട് ദേശീയ ഹരിത ട്രൈബ്യൂണൽ

മാലിന്യം തള്ളിയതിന്‍റെ പൂർണ ഉത്തരവാദിത്വം കേരളത്തിനാണെന്ന് ട്രൈബ്യൂണൽ വ്യക്തമാക്കി

Namitha Mohanan

ചെന്നൈ: തിരുനെൽവേലിയിൽ തള്ളിയ മെഡിക്കൽ മാലിന്യങ്ങൾ മൂന്നു ദിവസത്തിനകം കേരളം നീക്കണമെന്ന് ദേശീയ ഹരിത ട്രൈബ്യൂണലിന്‍റെ ഉത്തരവ്. മാലിന്യം തള്ളിയതിന്‍റെ പൂർണ ഉത്തരവാദിത്വം കേരളത്തിനാണെന്നും പല തവണയായി ഈ പ്രവണത തുടരുന്നുവെന്നും ട്രൈബ്യൂണൽ ബെഞ്ച് കുറ്റപ്പെടുത്തി.

മാലിന്യം നീക്കാനുള്ള മുഴുവൻ ചെലവും കേരള മലിനീകരണ നിയന്ത്രണ ബോർഡിൽ നിന്നും ഈടാക്കണമെന്നും സംഭവത്തെക്കുറിച്ച് ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ നേരിട്ടെത്തി വിശദീകരണം നൽകണമെന്നും ബെഞ്ച് ആവശ്യപ്പെട്ടു. സംഭവത്തിൽ ട്രൈബ്യൂണൽ കേരളത്തിനെതിരേ സ്വമേധയ കേസെടുത്തിരുന്നു. മാലിന്യ സംസ്കരണത്തിനു സംവിധാനമില്ലാത്ത ആശുപത്രികൾക്ക് എന്തിനാണു പ്രവർത്തിക്കാൻ അനുമതി നൽകുന്നതെന്നും കേരളത്തോട് ട്രൈബ്യൂണൽ ചോദിച്ചു.

തായ്‌ലാൻഡിൽ കിന്‍റർഗാർഡൻ സ്കൂളിൽ വെടിവയ്പ്പ്; അധ്യാപിക കൊല്ലപ്പെട്ടു

വിമാനം താഴ്ന്നുപറന്നു; സ്കൂളിന്‍റെ മേൽക്കൂര തകർന്നു

ഓക്സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ചു; ഒരാൾ മരിച്ചു, നാല് പേർക്ക് പരുക്ക്

12 വർഷത്തെ കാത്തിരുപ്പ് വിഫലം? നീലക്കുറിഞ്ഞി പൂക്കുന്ന ചന്ദ്രമണ്ഡലം മലനിരകളിൽ വൻ കാട്ടുതീ

പാളങ്ങളിലെ വളവ് വന്ദേഭാരതിനെ ബാധിക്കുന്നു; കേരളത്തിൽ വേഗം കൂട്ടാൻ കഴിയില്ലെന്ന് വിദഗ്ധർ