നിതിൻ രാജ്

 
Kerala

നിതിൻ രാജിന്‍റെ കുടുംബത്തിന് വീട് നിർമിച്ച് നൽകുമെന്ന് സിപിഎം

ഈ മാസം 19 ഓടെ നിർമാണം ആരംഭിക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വീടിന് തറക്കല്ലിടുമെന്നും ജില്ലാ സെക്രട്ടറി എ.എ. റഹീം അറിയിച്ചു

Aswin AM

തിരുവനന്തപുരം: അധ‍്യാപകരുടെ ജാതി അധിക്ഷേപം മൂലം ജീവനൊടുക്കിയെന്ന് പറയപ്പെടുന്ന അഞ്ചരക്കണ്ടി ഡെന്‍റൽ കോളെജ് വിദ‍്യാർഥിയായ നിതിൻ രാജിന്‍റെ കുടുംബത്തിന് വീട് നിർമിച്ച് നൽ‌കുമെന്ന് സിപിഎം. ഈ മാസം 19 ഓടെ നിർമാണം ആരംഭിക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വീടിന് തറക്കല്ലിടുമെന്നും ജില്ലാ സെക്രട്ടറി എ.എ. റഹീം അറിയിച്ചു.

കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന് പാർട്ടി നൽകിയ വാക്കാണെന്നും അത് പാലിക്കുമെന്നും റഹീം വ‍്യക്തമാക്കി. നീതിന്‍റെ മരണവുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ ഡോ. എം. കെ. റാമിന് കോളെജിൽ നിന്നും പുറത്താക്കിയേക്കും. നിതിന്‍റെ മരണത്തിനു പിന്നാലെ വിദ‍്യാർഥികളിൽ നിന്ന് ശക്തമായ പ്രതിഷേധം ഉണ്ടായിരുന്നു.

തമിഴ്നാട് ഉപതെരഞ്ഞെടുപ്പ്; ഇടതുപാർട്ടികൾ സ്ഥാനാർഥികളെ ചൊവ്വാഴ്ച പ്രഖ്യാപിക്കും

ഇമിഗ്രേഷൻ ക്ലിയറൻസില്ലാതെ 3 ഇറ്റാലിയൻ പൗരന്മാർ ജർമനിയിലേക്ക് പറന്നു: എയർ ഇന്ത്യ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്

ഗുരുഗ്രാമിൽ ബൈക്ക് റൈഡറായ യുവതിയെ കാറിടിച്ച് വീഴ്ത്തിയ സംഭവം; പ്രതിയായ ഡ്രൈവർ അറസ്റ്റിൽ

പഞ്ചാബിലേക്ക് മയക്കുമരുന്ന് എത്തുന്നത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിന്ന്: കെജ്‌രിവാൾ

ഇനി പൊലീസ് കാവൽ പിണറായി വീട്ടിലുള്ളപ്പോൾ മാത്രം: 24 മണിക്കൂർ സുരക്ഷ ഒഴിവാക്കി ആഭ്യന്തര വകുപ്പ്