ഞെരളത്ത് ഹരിഗോവിന്ദൻ

 
Kerala

സോപാന സംഗീതജ്ഞൻ ഞെരളത്ത് ഹരിഗോവിന്ദൻ മുസ്ലിം ലീഗിൽ ചേർന്നു

ഇന്നും നിലനില്‍ക്കുന്ന ജാതി പ്രശ്നങ്ങളില്‍ മനം മടുത്തുള്ള നീക്കമാണിത്

Namitha Mohanan

മലപ്പുറം: പ്രശസ്ത സോപാന സംഗീത കലാകാരൻ ഞെരളത്ത് ഹരിഗോവിന്ദൻ മുസ്ലീംലീഗിൽ ചേർന്നു. പാണക്കാടെത്തിയാണ് അംഗത്വം സ്വീകരിച്ചത്. സംഘപരിവാറുമായി ബന്ധപ്പെട്ട് ഒരുകാലത്ത് താൻ പ്രവർത്തിച്ചിരുന്നുവെന്നും തന്‍റെ പ്രായശ്ചിത്തമാണ് ഈ അംഗത്വമെന്നും താന്‍ പറയുന്ന കാര്യങ്ങള്‍ കലയുടേയും സംസ്കാരത്തിന്‍റേയും ബാധയുള്ളവര്‍ക്ക് മാത്രമേ മനസിലാവുകയുള്ളൂവെന്നും ഹരിഗോവിന്ദൻ പറഞ്ഞു.

ഇന്നും നിലനില്‍ക്കുന്ന ജാതി പ്രശ്നങ്ങളില്‍ മനം മടുത്തുള്ള നീക്കമാണിത്. മാരാരുമാര്‍ കൊട്ടുന്ന ചെണ്ട നായന്‍മാര്‍ കൊട്ടിയാല്‍ പ്രശ്നമാണെന്നും കടുത്ത ജാതീയതയാണ് ഇതൊക്കെ സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ലീഗില്‍ അംഗത്വമെടുക്കുന്നത് നേരത്തേ തീരുമാനിച്ച കാര്യമായിരുന്നുവെങ്കിലും നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള തീയതി കഴിഞ്ഞേ അംഗത്വമെടുക്കൂവെന്നും താൻ താങ്ങളോട് പറഞ്ഞതായും ഇല്ലെങ്കിൽ സ്ഥാനാർഥിത്വം മോഹിച്ചാണെന്ന് തെറ്റിദ്ധരിച്ചേനെയെന്നും അദ്ദേഹം പറഞ്ഞു.

നേപ്പാളിൽ വീണ്ടും ഹിമപാതം

"മുഖ്യമന്ത്രി പറഞ്ഞിട്ടല്ല, അമിത് ഷായ്ക്ക് എതിരായ പ്രതിഷേധ വിഡിയോ നീക്കിയത് മന്ത്രിയായതിനാൽ"; വ്യക്തമാക്കി ഒ.ജെ. ജനീഷ്

സ്നാപകയോഹന്നാന്‍റെ സ്നാന ശുശ്രൂഷയെ ഓർമിപ്പിച്ച് മിക്വെ

മഴയത്ത് ലോങ് ജംപ്; ശ്രീശങ്കറിന് വെള്ളി, കാലിന് പരുക്കും!

സ്റ്റെൽത്ത് യുദ്ധവിമാനം; ടെൻഡറിൽ പരാജയപ്പെട്ട് എച്ച്എഎൽ