കേരളത്തിലെ സംഘടന പ്രശ്നങ്ങളിൽ ഹൈക്കമാൻഡ് ഇടപെടൽ ഉടനുണ്ടായേക്കില്ല: പ്രവർത്തകർ സംയമനം പാലിക്കാൻ നിർദേശം
file image
തിരുവനന്തപുരം: കേരളത്തിലെ സംഘടന പ്രശ്നങ്ങളിൽ ഹൈക്കമാൻഡ് ഇടപെടൽ ഉടൻ ഉണ്ടായേക്കില്ലെന്ന് വിവരം. നേതൃത്വം നൽകുന്ന നിർദേശം എല്ലാവരും പാലിക്കണമെന്നും വിവാദങ്ങളിൽ അനാവശ്യ പ്രതികരണങ്ങൾ നടത്തരുതെന്നും ഹൈക്കമാൻഡ് നേതാക്കൾക്ക് നിർദേശം നൽകി.
എല്ലാവരെയും കൂട്ടിയോജിപ്പിച്ച് മുന്നോട്ടു കൊണ്ടുപോകാനും സണ്ണി ജോസഫിന് ഹൈക്കമാൻഡ് നിർദേശം നൽകിയിട്ടുണ്ട്. നിലവിൽ കെപിസിസി ചർച്ചകൾ വേണ്ടെന്നും നിർദേശമുണ്ട്.
ഡൽഹിയിലെത്തിയ സണ്ണി ജോസഫ് മല്ലിഖാർജുന ഖർഗെയും, രാഹുൽ ഗാന്ധിയെയും കെ.സി. വേണുഗോപാലിനെയും നേരിൽ കണ്ട് കാര്യങ്ങൾ അറിയിച്ചിരുന്നു. മന്ത്രിസഭയിലെ ഭിന്നത, ഷാഫി പറമ്പിൽ -രാജ്മോഹൻ ഉണ്ണിത്താൻ പോര്, സംഘടനാപരമായ കാര്യങ്ങൾഎല്ലാം നേതൃത്വത്തെ അറിയിച്ചിരുന്നു. മുഖ്യമന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാനായി മുഖ്യമന്ത്രി വി.ഡി. സതീശനും ഡൽഹിയിലെത്തിയിട്ടുണ്ട്. തീരുമാനങ്ങളെല്ലാം എല്ലാവരുമായി ചർച്ച ചെയ്യണമെന്ന് നേതൃത്വം നിർദേശിച്ചതായി വിവരമുണ്ട്.