അഭയ കൊലക്കേസിലെ പ്രതി ഫാ.തോമസ് കോട്ടൂരിന്‍റെ പെൻഷൻ പിൻവലിച്ചു 
Kerala

അഭയ കൊലക്കേസിലെ പ്രതി ഫാ. തോമസ് കോട്ടൂരിന്‍റെ പെൻഷൻ പിൻവലിച്ചു

പെൻഷൻ പൂർണമായും പിൻവലിച്ച് ഉത്തരവിറക്കി

തിരുവനന്തപുരം: സിസ്റ്റർ അഭയ കൊലക്കേസിലെ പ്രതി ഫാ. തോമസ് എം കോട്ടൂരിന്‍റെ പെൻഷൻ പൂർണമായും പിൻവലിച്ചു. തോമസ് എം. കോട്ടൂരിന്‍റെ മറുപടി തള്ളിയ സർക്കാർ ജീവപര്യന്തം ശിക്ഷ ഹൈക്കോടതി സസ്പെൻഡാണ് ചെയ്തതാണെന്നും മരവിപ്പിക്കുകയോ റദ്ദ് ചെയ്യുകയോ ചെയ്തിട്ടില്ലെന്നും വ്യകതമാക്കി.

തന്നെ ശിക്ഷിച്ച വിധി ഹൈക്കോടതി സ്റ്റേ ചെയ്തതാണെന്നും ജീവിത മാർഗമായ പെൻഷൻ തടയരുതെന്നമായിരുന്നു തോമസ് കോട്ടൂരിന്‍റെ മറുപടി. സർക്കാർ നിലപാടിനോട് പിഎസ്‌സിയും യോജിച്ചതോടെയാണ് പെൻഷൻ പൂർണമായും തടഞ്ഞ് സർക്കാർ ഉത്തരവിറക്കിയത്. കെഎസ്ആർ ചട്ടം പ്രകാരമാണ് നടപടി.

1992 മാർച്ച് 27നാണ് കോട്ടയം ബിസിഎം കോളെജിലെ രണ്ടാം വര്‍ഷ പ്രീ-ഡിഗ്രി വിദ്യാര്‍ഥിനിയായ സിസ്റ്റര്‍ അഭയയെ പയസ് ടെന്‍ത് കോണ്‍വെന്‍റിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടർന്നായിരുന്നു ആക്ഷൻ കൗൺസിൽ പ്രക്ഷോഭവും സിബിഐ അന്വോഷണവും തുടർന്ന് കുറ്റക്കാരെ കണ്ടെത്തലും.

ട്രാക്റ്ററിൽ സന്നിധാനത്തെത്തി, അജിത് കുമാർ വിവാദത്തിൽ

''വിസിമാരെ ഏകപക്ഷീയമായി ചാൻസലർക്ക് നിയമിക്കാനാവില്ല''; ഗവർണർ നടത്തിയത് നിയമവിരുദ്ധ നടപടിയെന്ന് മന്ത്രി ആർ. ബിന്ദു

ഏഴ് ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് ദേശീയ അംഗീകാരം

സിമി നിരോധനത്തിനെതിരായ ഹർജി തള്ളി

ജയലളിതയുടെയും എംജിആറിന്‍റെയും മകളാണെന്നവകാശപ്പെട്ട തൃശൂർ സ്വദേശിനി സുപ്രീം കോടതിയിൽ