പാലിയേക്കര ടോൾ പിരിവിന് അനുമതിയില്ല; ഹൈക്കോടതി ഉത്തരവ് തുടരും
file image
കൊച്ചി: പാലിയേക്കര ടോൾ പിരിവ് തടഞ്ഞുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് നിലനിൽക്കും. ദേശീയപാത അഥോറിറ്റിയുടെ ഭേദഗതി ആവശ്യം ജസ്റ്റിസ് മുഹമ്മദ് മുഷ്താക്ക് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് അംഗീകരിച്ചില്ല.
ജില്ലാ റൂറൽ പൊലീസ് മേധാവിയുടെയും ജില്ലാ കലക്റ്റർ ഉൾപ്പെടുന്ന ഗതാഗത മാനേജ്മെന്‍റ് കമ്മിറ്റിയുടെയും റിപ്പോർട്ടുകൾ കോടതിയുടെ മുന്നിലെത്തി.
പേരാമ്പ്രയിൽ നിർമാണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, ചിറങ്ങരയിലും മുരിങ്ങൂരും സർവീസ് റോഡുകളിൽ പ്രശ്നങ്ങൾ തുടരുന്നുണ്ട്. ഈ റിപ്പോർട്ടുകൾ വിശദമായി പരിശോധിക്കാനാണ് ഡിവിഷൻ ബെഞ്ചിന്‍റെ തീരുമാനം.
പാലിയേക്കരയിലെ ടോൾ വിലക്ക് തുടരണോ എന്നതിൽ തിങ്കളാഴ്ച അന്തിമ തീരുമാനമുണ്ടാകുമെന്നാണ് ഹൈക്കോടതി അറിയിച്ചിരിക്കുന്നത്. വെളളിയാഴ്ച വിഷയം വീണ്ടും പരിഗണിക്കും.
നിലവിൽ പാലിയേക്കരയിൽ ടോൾ പിരിവിന് അനുമതിയില്ല. ടോൾ പിരിവ് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് തുടരും എന്ന നിലപാടാണ് കോടതി സ്വീകരിച്ചിരിക്കുന്നത്.