വൈദ്യുതി മന്ത്രി സണ്ണി ജോസഫ്

 

File image

Kerala

ഫിഫ ലോകകപ്പ് ഫൈനലിനിടെ വൈദ്യുതി മുടങ്ങില്ല: മന്ത്രി സണ്ണി ജോസഫ്

മത്സരം നടക്കുന്ന സമയത്ത് മുഴുവൻ തടസമില്ലാത്ത വൈദ്യുതി ലഭ്യമാക്കാൻ കെഎസ്ഇബിക്ക് പ്രത്യേക നിർദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി

Sarath Nath MS

കണ്ണൂർ: ഫിഫ ലോകകപ്പ് ഫൈനൽ മത്സരം നടക്കുന്ന വേളയിൽ കേരളത്തിൽ വൈദ്യുതി മുടങ്ങില്ലെന്നും സംസ്ഥാനത്തുടനീളം തടസമില്ലാത്ത വൈദ്യുതി വിതരണം ഉറപ്പാക്കാൻ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയിട്ടുണ്ടെന്നും വൈദ്യുതിമന്ത്രി സണ്ണി ജോസഫ്. തിങ്കളാഴ്ച പുലർച്ചെ 12.30നാണ് അർജന്‍റീനയും സ്‌പെയ്നും തമ്മിലുള്ള ഫിഫ ലോകകപ്പ് ഫൈനൽ മത്സരം.

മത്സരം നടക്കുന്ന സമയത്ത് മുഴുവൻ തടസമില്ലാത്ത വൈദ്യുതി ലഭ്യമാക്കാൻ കെഎസ്ഇബിക്ക് പ്രത്യേക നിർദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. "ജനങ്ങൾ മത്സരം കാണണം. അതിനുള്ള എല്ലാ ഒരുക്കങ്ങളും നടത്തിയിട്ടുണ്ട്. അധിക ചെലവ് വഹിച്ചുപോലും പകലും രാത്രിയും തടസമില്ലാത്ത വൈദ്യുതി വിതരണം ഉറപ്പാക്കിയിട്ടുണ്ട്"- കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കവേ മന്ത്രി പറഞ്ഞു.

അതേസമയം, സംസ്ഥാനത്ത് മഴയുടെ വലിയ കുറവ് മൂലം ജലവൈദ്യുത പദ്ധതികളിലെ ജലലഭ്യത കുറഞ്ഞതും ഉയർന്ന താപനില കാരണം വൈദ്യുതി ഉപഭോഗം വർധിച്ചതും വൈദ്യുതി മേഖലയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

മഴ കുറയുമ്പോൾ ജലവൈദ്യുത പദ്ധതികളിലെ ജലനിരപ്പ് താഴുന്നു. അതോടെ വൈദ്യുതി ഉൽപാദനം കുറയുന്നു. അതേസമയം ചൂട് കൂടുന്നതിനാൽ വൈദ്യുതി ഉപയോഗം വർധിക്കുന്നു. ഈ രണ്ട് ഘടകങ്ങളും സംസ്ഥാനത്തെ പ്രതികൂലമായി ബാധിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇളവുമായി കേന്ദ്രം; പാചകവാതക സിലിണ്ടർ ബുക്ക് ചെയ്യാൻ ഇനി 45 ദിവസം കാത്തിരിക്കണ്ട

ഡൽ‌ഹിയിൽ കെട്ടിടം തകർന്നു വീണുണ്ടായ അപകടത്തിൽ മരണം 7 ആയി; കെട്ടിടം ഉടമ രാജസ്ഥാനിൽ വച്ച് പിടിയിൽ

സിജെപി പ്രക്ഷോഭത്തിനിടെ വിദ‍്യാർഥിനിയുടെ പിതാവിന്‍റെ തലയോട്ടി തകർത്ത കേസ്; സ്വതന്ത്ര ഭരദ്വാജിന്‍റെ ജുഡീഷ‍്യൽ കസ്റ്റഡി നീട്ടി

മാണി സി. കാപ്പന് ആശ്വാസം; ജാമ്യമില്ലാ അറസ്റ്റ് വാറന്‍റ് പിന്‍വലിച്ച് കോടതി

മുഴുവൻ സമയ കെപിസിസി അധ‍്യക്ഷനെ വേണം; രാഹുൽ ഗാന്ധിയോട് ആവശ‍്യം ഉന്നയിച്ച് വി.ഡി. സതീശൻ