18 വയസ് തികയാത്തവർക്കു മദ്യം വാങ്ങിനൽകിയാൽ കേസെടുക്കാൻ വകുപ്പില്ലെന്ന് എക്സൈസ്

 
Kerala

18 തികയാത്തവർക്ക് മദ്യം വാങ്ങിക്കൊടുത്താൽ കേസെടുക്കാൻ വകുപ്പില്ല: എക്സൈസ്

പൊതുപ്രവര്‍ത്തകന്‍ ഷാന്‍റി ജോസഫ് തട്ടകത്ത് നല്‍കിയ നിവേദനത്തിനുള്ള മറുപടിയിലാണ് എക്‌സൈസ് ഇക്കാര്യങ്ങൾ അറിയിക്കുന്നത്

Namitha Mohanan

തൃശൂര്‍: പതിനെട്ടു വയസ് തികയാത്തവര്‍ക്ക് മദ്യം വാങ്ങി നല്‍കിയാല്‍ കേസ് എടുക്കാന്‍ വകുപ്പില്ലെന്ന് എക്സൈസ്. മദ്യം വാങ്ങാനുള്ള പ്രായപരിധി 23 വയസാക്കിയതോടെ പ്രായപൂർത്തിയാവാത്തവർക്ക് വാങ്ങിനല്‍കുന്നത് തടയാന്‍ ജുവനൈല്‍ ജസ്റ്റിസ് ആക്റ്റ് പ്രകാരം കേസ് എടുക്കണമെന്ന ആവശ്യത്തിന് എക്‌സൈസ് വകുപ്പ് മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

അബ്കാരി നിയമത്തിലെ സെക്‌ഷൻ 15 എ പ്രകാരം 23 വയസിൽ താഴെയുള്ളവരുടെ മദ്യപാനവും സെക്‌ഷൻ 15 ബി പ്രകാരം ഇവർക്ക് മദ്യം വിൽക്കുന്നതും 2015 ലെ ജുവനൈൽ ജസ്റ്റിസ് ആക്ടിലെ സെക്‌ഷൻ 77 പ്രകാരം 18 വയസിനു താഴെയുള്ളവർക്ക് മദ്യം നൽകുന്നത് ജുവനൈല്‍ ജസ്റ്റിസ് ആക്റ്റ് പ്രകാരം കുറ്റക്കരമാണ്. എന്നാൽ ഇവർക്കെതിരേ നേരിട്ട് കേസെടുക്കാനോ നടപടി സ്വീകരിക്കാനോ എക്സൈസിന് അധികാരമില്ലെന്നാണ് ഡപ്യൂട്ടി കമ്മിഷണർ വ്യക്തമാക്കുന്നത്.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പൊതുസ്ഥലങ്ങൾ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ പരാതികളുടെയും രഹസ്യ വിവരത്തിന്‍റെയും അടിസ്ഥാനത്തിൽ ബോധവത്ക്കരണവും പരിശോധനകളുമാണ് നിലവിൽ എക്സൈസ് നടത്തിവരുന്നത്.

പൊതുപ്രവര്‍ത്തകന്‍ ഷാന്‍റി ജോസഫ് തട്ടകത്ത് നല്‍കിയ നിവേദനത്തിനുള്ള മറുപടിയിലാണ് എക്‌സൈസ് ഇക്കാര്യങ്ങൾ അറിയിക്കുന്നത്. ബ്കാരി നിയമത്തിൽ ഭേദഗതി വരുത്തി അടിയന്തര നടപടിയെടുക്കണമെന്നാവശ്യപ്പെട്ടു മുഖ്യമന്ത്രിക്കും നിവേദനം നൽകിയിട്ടുണ്ട്.

കാവേരി നദീജല തർ‌ക്കം; കർണാടക ബന്ദിന് സമ്മിശ്ര പ്രതികരണം

മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്ക് 2 ലക്ഷം രൂപ ധനസഹായം; വിഴിഞ്ഞം ചരക്കുനീക്കം ഓഗസ്റ്റ് 18 മുതലെന്ന് മുഖ‍്യമന്ത്രി

മൈറ്റി ഓസീസിന്‍റെ കാറ്റൂരി ബംഗാൾ കടുവകൾ

ലഡാക്കിൽ നാല് മണിക്കൂറിനിടെ രണ്ട് ഭൂചലനം

ശബരിമല നെയ്യ് ക്രമക്കേട്; ദേവസ്വം ബോർഡിന് അന്തിമ റിപ്പോർട്ട് നൽകി വിജിലൻസ്