അടിവാട് നടത്തിയ വി.കെ. ഇബ്രാഹിം കുഞ്ഞ് അനുസ്മരണ സമ്മേളനത്തിൽ പ്രധാന വേദിയിൽ ഇരുത്താതെ സ്ത്രീകളെ മാറ്റി ഇരുത്തിയിരിക്കുന്നു.
കോതമംഗലം: അടിവാട് നടന്ന വി കെ ഇബ്രാഹിം കുഞ്ഞ് അനുസ്മരണ ചടങ്ങിൽ വനിതാ ലീഗ് നേതാക്കളെ വേദിയിൽ ഇരുത്താതെ സ്റ്റേജിന് ചുവട്ടിൽ കസേര ഇട്ട് ഇരുത്തിയത് വിവാദമാകുന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്, മുൻ ബ്ലോക്ക് പഞ്ചായത്ത് മെംബർ, വനിതാ ലീഗ് ജില്ലാ ട്രഷറർ, വാർഡ് മെംബർമാർ അടക്കമുള്ള വനിതകളെയാണ് പ്രധാന വേദിയിൽ ഇരുത്താതെ അൽപ്പം മാറ്റി കസേരയിൽ ഇരുത്തിയത്.
സംഭവത്തിന്‍റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നുണ്ട്. ലീഗ് നേതാക്കളുടെ സ്ത്രീ വിരുദ്ധ നിലപാടാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നാണ് സമൂഹ മാധ്യമ വിമർശനം.
എന്നാൽ, ഇതൊരു പ്രാർത്ഥനാ സദസായതുകൊണ്ടാണ് വനിതാ നേതാക്കൾക്ക് പുരുഷൻമാരോടൊപ്പം വേദിയിൽ ഇടം നൽകാതിരുന്നതെന്നും, അതിൽ പങ്കെടുത്ത സ്ത്രീകൾക്കാർക്കും അതിൽ യാതൊരു ബുദ്ധിമുട്ടും ഇല്ലെന്നും ലീഗ് നേതാക്കൾ പ്രതികരിക്കുന്നു.