എഡിജിപി എസ്. ശ്രീജിത്ത്

 
Kerala

മുൻകൂർ അനുമതി തേടാതെ വിദേശയാത്ര നടത്തിയെന്ന പരാതിയിൽ ഡിജിപി എസ്. ശ്രീജിത്തിനെതിരേ വിജിലൻസ് അന്വേഷണമില്ല

വിജിലൻസ് അന്വേഷണം ആവശ‍്യമില്ലെന്ന് ആഭ‍്യന്തര സെക്രട്ടറി ഹൈക്കോടതിയെ അറിയിച്ചു

Aswin AM

കൊച്ചി: മുൻകൂർ അനുമതി തേടാതെ വിദേശയാത്ര നടത്തിയത് അടക്കമുള്ള വിഷയങ്ങളിൽ ഡിജിപി എസ്. ശ്രീജിത്തിനെതിരേ വിജിലൻസ് അന്വേഷണം വേണമെന്ന ആവശ‍്യം സർക്കാർ തള്ളി. വിജിലൻസ് അന്വേഷണം ആവശ‍്യമില്ലെന്ന് ആഭ‍്യന്തര സെക്രട്ടറി ഹൈക്കോടതിയെ അറിയിച്ചു. പിന്നെ എപ്പോഴാണ് വിജിലൻസ് അന്വേഷണം എന്ന് ചോദിച്ച കോടതി എന്തുകൊണ്ടാണ് ഉറച്ച തീരുമാനമില്ലാത്തതെന്ന് ആരാഞ്ഞു.

വിജിലൻസ് അന്വേഷണം ആവശ‍്യപ്പെട്ടുള്ള ഹർജിയിൽ പുതിയ പെറ്റീഷൻ സമർപ്പിക്കാൻ ഹർജിക്കാരന് ഹൈക്കോടതി നിർദേശം നൽകി. പൊലീസ് യൂണിഫോം ധരിച്ച് യുഎഇയിൽ സ്വകാര‍്യ സ്ഥാപനത്തിന്‍റെ ഉദ്ഘാടനത്തിൽ പങ്കെടുത്തു, ഗതാഗത കമ്മിഷണറായിരിക്കെ അഴിമതി നടത്തി എന്നിങ്ങനെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ടാണ് ദിപിൻ എടവന കോടതിയിൽ ഹർജി നൽകിയിരുന്നത്.

അഡീഷണൽ ചീഫ് സെക്രട്ടറി മിൻഹാജ് ആലം വലിയ വിമർശനമാണ് കോടതിയിൽ നേരിട്ടത്. നേരിട്ട് ഹാജരാകണമെന്നുള്ള ഉത്തരവിനെതിരേ കീഴുദ‍്യോഗസ്ഥൻ മുഖേന അവധി ചോദിച്ചതാണ് വിമർശനത്തിനിടയാക്കിയത്. ഹൈക്കോടതി വില്ലേജ് ഓഫിസ് ആണോയെന്നും തഹസിൽദാർ ഓഫിസാണോയെന്നും കോടതി ചോദിച്ചു.

സംസ്ഥാനത്തെ ഏറ്റവും വലിയ ഭരണഘടനാ കോടതിയാണിതെന്നും ഇത്തരം നടപടി തുടർന്നാൽ കോടതി അലക്ഷ‍്യത്തിന് കേസോ പിഴയോ ഈടാക്കുമെന്ന് കോടതി പറഞ്ഞു. ശ്രീജിത്തിനെതിരായ വിജിലൻസ് അന്വേഷണ ആവശ‍്യത്തിൽ തീരുമാനം അറിയിക്കാത്ത സാഹചര‍്യത്തിലാണ് ആഭ‍്യന്തര വകുപ്പ് സെക്രട്ടറിയോട് നേരിട്ട് ഹാജരാകണമെന്ന് കോടതി നിർദേശിച്ചത്. മൂന്നാഴ്ചയ്ക്കുള്ളിൽ തീരുമാനം അറിയിക്കണമെന്നായിരുന്നു കോടതി നിർദേശം. എന്നാൽ ഇത് നടപ്പിലാക്കാത്തതിനാലാണ് ഹൈക്കോടതി ഉദ‍്യോഗസ്ഥനോട് നേരിട്ട് ഹാജരാകാൻ ആവശ‍്യപ്പെട്ടത്.

വന്ദേമാതരം രണ്ട് ചരണങ്ങൾ മാത്രം ആലപിക്കാനുള്ള കോൺഗ്രസ് തീരുമാനത്തിനെതിരേ വിഎച്ച്പി

വിജയ്‌യുമായി കൂടിക്കാഴ്ച നടത്തി വി.ഡി. സതീശൻ

സൗദി അറേബ‍്യയിൽ പന്നിയിറച്ചി ലഭിക്കുന്ന ഹോട്ടൽ തുടങ്ങുമെന്ന തരത്തിൽ വ‍്യാജ പ്രചാരണം; പരാതി നൽകി റാപ്പർ വേടൻ

കർണാടകയിൽ ബസ് അപകടം; രണ്ട് പേർ മരിച്ചു, 20 പേർക്ക് പരുക്ക്

അഗസ്റ്റിൻ സഹോദരങ്ങൾ പ്രതിയായ മുട്ടിൽ മരം മുറി കേസ്; വിചാരണ സ്റ്റേ ചെയ്യണമെന്ന ഹർജി തള്ളി