വയനാട്ടിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി.

 
Kerala

വടക്കൻ കേരളത്തിൽ അതിശക്ത മഴ പെയ്യും

കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. വയനാട് ജില്ലയിലെ പ്രൊഫഷണൽ കോളെജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

Thiruvananthapuram Bureau

തിരുവനന്തപുരം: വടക്കൻ കേരളത്തിൽ വ്യാഴാഴ്ച മഴ അതിശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. വയനാട് ജില്ലയിലെ പ്രൊഫഷണൽ കോളെജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്റ്റർ അവധി പ്രഖ്യാപിച്ചു.

24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുള്ളതിനാലാണ് മൂന്നു ജില്ലകളിൽ അതിശക്തമായ മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇടിയോടും കനത്ത കാറ്റോടും കൂടിയ മഴയ്ക്കാണ് സാധ്യത. മലയോര മേഖലകളിലും നദീതീരങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അഥോറിറ്റി നിർദേശിച്ചു.

ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ ഭീഷണിയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണം. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്. നദികളിലും ജലാശയങ്ങളിലും ഇറങ്ങുന്നത് പൂർണമായും ഒഴിവാക്കണം. കാലാവസ്ഥ വിലയിരുത്തി സ്കൂളുകൾക്ക് അവധി നൽകാനും ജില്ലാ ഭരണകൂടങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

ഇനി ഒരു ഉദ്യോഗസ്ഥന് ഒരു ഔദ്യോഗിക വാഹനം മാത്രം

സ്ത്രീവിരുദ്ധ പരാമർശം നടത്തിയിട്ടില്ല: മുഖ്യമന്ത്രി

സ്വന്തം വകുപ്പിൽ നിന്ന് സബ്സിഡി: 99 ലക്ഷം രൂപ തിരിച്ചടച്ച് മന്ത്രി

മുസ്‌ലിം ലീഗിൽ നിന്ന് മുസ്‌ലിം മാറ്റുന്നതാണ് നല്ലത്: പി. രാജീവ്

പ്രക്ഷോഭകർ ഇന്ത്യയെപ്പോലെ ശത്രുക്കൾ: പാക്കിസ്ഥാൻ