നാല് ജില്ലകളിൽ വൈദ്യുതി നിയന്ത്രണം തുടരും.

 

Representative image

Kerala

വൈദ്യുതി നിയന്ത്രണം തിങ്കളാഴ്ച വരെ തുടരും

പവർഗ്രിഡ് കോർപ്പറേഷൻ സബ് സ്റ്റേഷനിലുണ്ടായ സാങ്കേതിക തകരാറിനെത്തുടർന്ന് വടക്കൻ കേരളത്തിലെ നാല് ജില്ലകളിൽ ഏർപ്പെടുത്തിയിട്ടുള്ള ഭാഗിക വൈദ്യുതി നിയന്ത്രണം മേയ് 25 വരെ തുടരും

Thiruvananthapuram Bureau

തിരുവനന്തപുരം: പവർഗ്രിഡ് കോർപ്പറേഷൻ സബ് സ്റ്റേഷനിലുണ്ടായ സാങ്കേതിക തകരാറിനെത്തുടർന്ന് വടക്കൻ കേരളത്തിലെ നാല് ജില്ലകളിൽ ഏർപ്പെടുത്തിയിട്ടുള്ള ഭാഗിക വൈദ്യുതി നിയന്ത്രണം മേയ് 25 വരെ തുടരാൻ സാധ്യതയെന്ന് കെഎസ്ഇബി. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് വൈദ്യുതി തടസപ്പെടാൻ സാധ്യതയുള്ളത്.

കോഴിക്കോട് 400 കെവി സബ്സ്റ്റേഷനിലെ മൂന്നാം നമ്പർ 500 എംവിഎ ട്രാൻസ്ഫോർമറിന്‍റെ 220 കെവി ബുഷിങ്ങിലുണ്ടായ തകരാറാണ് പ്രതിസന്ധിക്കു കാരണം. നേരത്തെ മേയ് 12 മുതൽ ഒരാഴ്ചയ്ക്കുള്ളിൽ അറ്റകുറ്റപ്പണികൾ പൂർത്തിയാകുമെന്നാണ് പവർഗ്രിഡ് കോർപ്പറേഷൻ അറിയിച്ചിരുന്നത്. എന്നാൽ, ജോലികൾ പൂർത്തിയാക്കാൻ മേയ് 25 വരെ സമയം ആവശ്യമാണെന്ന് പിജിസിഐഎൽ ഇപ്പോൾ അറിയിച്ച സാഹചര്യത്തിലാണ് നിയന്ത്രണം നീളുന്നത്.

അറ്റകുറ്റപ്പണികൾ നടക്കുന്ന ദിവസങ്ങളിൽ പീക്ക് സമയങ്ങളിൽ (വൈകുന്നേരങ്ങളിൽ) ഉൾപ്പെടെ ഭാഗികമായ നിയന്ത്രണം ഉണ്ടായേക്കും. അതിനാൽ ഉപയോക്താക്കൾ വൈദ്യുതി ഉപയോഗത്തിൽ മിതത്വം പാലിക്കണമെന്നും സഹകരിക്കണമെന്നും കെഎസ്ഇബി അധികൃതർ അഭ്യർഥിച്ചു.

"കേന്ദ്രം വാക്ക് പാലിച്ചില്ല, ക്ഷമയെ ദൗർബല്യമായി കാണരുത്"; സിജെപി വീണ്ടും സമരത്തിലേക്ക്

ഡോ. റാമിനെ അറസ്റ്റു ചെയ്തതിൽ വീഴ്ച വരുത്തി: ഹൈക്കോടതി വിമർശനത്തിനു പിന്നാലെ DYSP സുധീർ കല്ലന് സസ്പെൻഷൻ

ഭൂതത്താൻകെട്ടിന്റെ സൗന്ദര്യം ഇനി ഉയരത്തിൽ നിന്ന് ആസ്വദിക്കാം; പത്ത് വർഷത്തിനുശേഷം വാച്ച് ടവർ തുറന്നു

ഓണത്തിനു മുന്നേ 'ഫിറ്റ്', മൂന്നു ദിവസത്തിൽ ബെവ്കോ വിറ്റത് 279 കോടിയുടെ മദ്യം

ജനനേന്ദ്രിയത്തിൽ പിടിച്ച് ഞെരിച്ചു, ഒന്നര മണിക്കൂർ ക്രൂരമായി മർദിച്ചു; ശാസ്താംകോട്ട പൊലീസിനെതിരേ പരാതി നൽകി 23കാരൻ