ഓം പ്രകാശ് മാഥുർ

 
Kerala

ഓം പ്രകാശ് മാഥുർ പുതിയ കേരള ഗവർണർ

രാജസ്ഥാനിൽ നിന്നുള്ള മുതിർന്ന ബിജെപി നേതാവാണ് മാഥുർ

Sarath Nath MS

തിരുവനന്തപുരം: കേരളത്തിന്‍റെ പുതിയ ഗവർണറായി ഓം പ്രകാശ് മാഥുറിനെ നിയമിച്ചു. നിലവിലെ ഗവർണറായിരുന്ന രാജേന്ദ്ര വിശ്വനാഥ് അർലേക്കറെ തമിഴ്നാട് ഗവർണറായി മാറ്റി. തിങ്കളാഴ്ച രാഷ്ട്രപതി ഭവൻ പുറത്തിറക്കിയ ഔദ്യോഗിക വാർത്താക്കുറിപ്പിലാണ് പുതിയ ഗവർണർമാരുടെ നിയമനം അറിയിച്ചത്.

മുൻ സിക്കിം ഗവർണറാണ് ഓം പ്രകാശ് മാഥുർ. രാജസ്ഥാനിൽ നിന്നുള്ള മുതിർന്ന ബിജെപി നേതാവാണ് ഇദ്ദേഹം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുത്ത വിശ്വസ്തരിൽ ഒരാളാണ് മാഥുർ. മോദി മുഖ്യമന്ത്രിയായിരിക്കേ ഗുജറാത്തിന്‍റെ ചുമതലയുള്ള ബിജെപി നേതാവായിരുന്നു. ഏറെക്കാലം ആർഎസ്എസ് പ്രചാരകനായിരുന്നു. ഇതിനു ശേഷമാണ് ബിജെപിയിൽ എത്തിയത്.

ആറ് സംസ്ഥാനങ്ങളിലാണ് രാഷ്ട്രപതി ദ്രൗപതി മുർമു പുതിയ ഗവർണർമാരെ നിയമിച്ചത്. ബ്രജ് മോഹൻ റാം (ഒഡിശ), ഡോ. സുധ യാദവ് (കർണാടക), ഡോ. ദാൽ സിങ് ബൈസൺ (ഉത്തരാഖണ്ഡ്), ദുഷ്യന്ത് ഗൗതം (സിക്കിം) എന്നിവരാണ് മറ്റു പുതിയ ഗവർണർമാർ.