‌മഞ്ഞക്കാർഡുകാർക്ക് ഓണക്കിറ്റ്, 16 ഇനങ്ങൾ; വിതരണം ഓഗസ്റ്റ് 10 മുതൽ

 
Representative Image
Kerala

‌മഞ്ഞക്കാർഡുകാർക്ക് ഓണക്കിറ്റ്, 16 ഇനങ്ങൾ; വിതരണം ഓഗസ്റ്റ് 10 മുതൽ

ആറു ലക്ഷത്തിലധികം ഓണക്കിറ്റുകളായിരിക്കും ഇത്തവണ വിതരണം ചെയ്യുക. ഒരു കിറ്റിൽ 854 രൂപയുടെ സാധനങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

നീതു ചന്ദ്രൻ

തിരുവനന്തപുരം: മഞ്ഞ റേഷൻകാർഡ് ഉടമകൾക്കായുള്ള (എഎവൈ)ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് 10ന് ആരംഭിക്കും. 17 ഇനങ്ങളാണ് ഇത്തവണത്തെ കിറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വിവിധ ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികൾക്കും കിറ്റ് ലഭ്യമാകും. അടുത്ത വർഷം മുതൽ എല്ലാവർക്കും ഓണക്കിറ്റ് നൽകുമെന്നും ഭക്ഷ്യ വിതരണ വകുപ്പ് മന്ത്രിഅനൂപ് ജേക്കബ് വ്യക്തമാക്കി.

സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയുള്ള സാഹചര്യത്തിലാണ് ഈ തീരുമാനം. ഓണച്ചന്ത ഓഗസറ്റ് 8 മുതൽ ആരംഭിക്കുമെന്നും ഓണം ട്രേഡ് ഫെയറുകൾ ഓഗസ്റ്റ് 6 മുതൽ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. ഓണം പ്രമാണിച്ച് സപ്ലൈകോ ഔട്ട് ലെറ്റുകളിൽ സബ്സിഡി ഇനത്തിലുള്ള 13 ഇനം സാധനങ്ങൾ ലഭ്യമാക്കുകയും ചെയ്യും.

Get updates on WhatsApp

ആറു ലക്ഷത്തിലധികം ഓണക്കിറ്റുകളായിരിക്കും ഇത്തവണ വിതരണം ചെയ്യുക. ഒരു കിറ്റിൽ 854 രൂപയുടെ സാധനങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഉത്രാടനത്തിനു മുൻപേ കിറ്റ് വിതരണം പൂർത്തിയാക്കും.

ഓണം പ്രമാണിച്ച് നീല കാർഡുകാർക്ക് കിലോക്ക് 10.90 രൂപ നിരക്കിൽ മൂന്ന് കിലോ അറിയും 8.70 രൂപാ നിരക്കിൽ 2 കിലോ ഗോതമ്പും നൽകും. മാർക്കറ്റ് ഇടപെടലിനും സൗജന്യ കിറ്റ് വിതരണത്തിനുമായി സർക്കാർ 273 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.

പുതിയ വൈദ‍്യുതി നയം രൂപീകരിക്കണം; കൂടുതൽ വില കൊടുത്ത് വൈദ‍്യുതി വാങ്ങാൻ ആലോചനയെന്ന് മന്ത്രി

2029ന് മുൻപ് എൻഡിഎ ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ

പശ്ചിമ ബംഗാളിൽ 252 മദ്രസകൾ അടച്ചുപൂട്ടാൻ ഉത്തരവിട്ട് ബിജെപി സർ‌ക്കാർ; 100 ഓളം മദ്രസകൾക്ക് കാരണം കാണിക്കൽ നോട്ടീസ്

അസമിൽ കാമുകിയെ കുത്തിക്കൊന്ന ശേഷം ആത്മഹത‍്യയ്ക്ക് ശ്രമിച്ച 22 കാരൻ അറസ്റ്റിൽ

നഗരസഭാ അധ്യക്ഷയെ പൂതനയെന്ന് വിളിച്ചു; രാജു അപ്സരയ്ക്കെതിരേ കേസ്