മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ 
Kerala

മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിൽ വിശ്വാസികളെ കബളിപ്പിക്കുന്നുവെന്ന് വൺ ചർച്ച് വൺ കുർബാന മൂവ്മെന്‍റ്

വിലക്കുള്ളിടത്ത് കുർബാന നടത്തിയെന്ന് പ്രചരിപ്പിക്കുന്നത് കോടതി അലക്ഷ്യമെന്നും ആരോപണം

നീതു ചന്ദ്രൻ

കൊച്ചി: കുർബാന ഒഴികെയുള്ള കർമങ്ങൾക്ക് മാത്രം അനുമതിയുള്ള ബസിലിക്ക ദേവാലയത്തിൽ പേരിനുമാത്രം ചില ചടങ്ങുകൾ നടത്തി വത്തിക്കാനെയും വിശ്വാസികളെയും എറണാകുളം-അങ്കമാലി അതിരൂപത മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിലും അദ്ദേഹത്തിന്‍റെ വികാരി ജോസഫ് പാംപ്ലാനിയും കബളിപ്പിക്കുകയാണെന്ന് വൺ ചർച്ച് വൺ കുർബാന മൂവ്മെന്‍റ് ഭാരവാഹികൾ കുറ്റപ്പെടുത്തി.

ഏകീകൃത കുർബാന നടത്താൻ കഴിയാത്ത ദേവാലയത്തിൽ ഓശാന ദിനത്തിൽ ഏതാനും ചില ചടങ്ങുകൾ മാത്രം നടത്തി ബാക്കി ഭാഗം സമീപത്തെ കോൺവെന്‍റിൽ പൂർത്തിയാക്കിയ റാഫേൽ തട്ടിൽ സഭയ്ക്ക് അപമാനമാണ്.

വിലക്കുള്ളിടത്ത് കുർബാന നടത്തിയെന്ന് പ്രചരിപ്പിക്കുന്നത് കോടതി അലക്ഷ്യവും തെറ്റിദ്ധാരണ ജനിപ്പിക്കുന്നതുമായ കുറ്റമാണെന്ന് ഭാരവാഹികളായ മത്തായി മുതിരേന്തിയും ജോസഫ് പി. എബ്രഹാമും പറഞ്ഞു.

476 പഴ്സണൽ സ്റ്റാഫുകൾ മാത്രം; കണക്കുകൾ പുറത്തു വിട്ട് സർക്കാർ

യെമനിലെ തുറമുഖ നഗരം പിടിച്ചെടുത്ത് ഹൂതി വിമതർ

"ലഡാക്ക് വിഷയങ്ങളിലെല്ലാം ഉറപ്പു വേണം"; പ്രക്ഷോഭത്തിനൊരുങ്ങി സോനം വാങ്ചുക്ക്

കെപിസിസി യോഗത്തിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും വിമർശനം

പവർകട്ട് മുൻകൂട്ടി അറിയാം; രജിസ്റ്റർ ചെയ്താൽ ഫോണിലേക്ക് മുന്നറിയിപ്പ് എത്തും