കോഴിക്കോട് കൂടരഞ്ഞിയില്‍ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു, 6 പേരുടെ നില ഗുരുതരം
file image
കോഴിക്കോട്: കൂടരഞ്ഞി - കക്കാടംപൊയില്‍ റൂട്ടില്‍ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. അപകടത്തില്‍ ഒരാള്‍ മരിച്ചു. പരുക്കേറ്റ ഏഴ് പേരില്‍ ആറുപേരുടെ നിലഗുരുതരമാണെന്നാണ് വിവരം. കക്കാടംപൊയില്‍ വിനോദസഞ്ചാരകേന്ദ്രത്തിലെത്തി മടങ്ങിയവരാണ് അപകടത്തില്‍പ്പെട്ടത്.
പീടികപ്പാറ പള്ളിക്ക് സമീപത്താണ് രാത്രി ഏഴുമണിയോടെ അപകടം ഉണ്ടായത്. വളവും ഇറക്കവും ഉള്ള പ്രദേശമാണിത്. ഓപ്പണ്‍ ജീപ്പിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ടതോടെ താഴ്ചയിലേക്ക് മറയുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഇവരെ പുറത്തെത്തിച്ചത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.