കെ.ബി. ഗണേഷ് കുമാർ, ഉമ്മൻ ചാണ്ടി

 
Kerala

ഉമ്മൻ ചാണ്ടിയെ പീഡനക്കേസിൽ കുടുക്കുമെന്ന് ഗണേഷ് കുമാർ പറഞ്ഞു; മുൻ പേഴ്സണൽ സ്റ്റാഫിന്‍റെ മൊഴി പുറത്ത്

കൊട്ടാരക്കര ജുഡീഷ‍്യൽ ഫസ്റ്റ്ക്ലാസ് കോടതിയിൽ കഴിഞ്ഞ ദിവസമാണ് സുധീർ മലയിൽ മൊഴി നൽകിയത്

Aswin AM

കൊല്ലം: ഗതാഗതവകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരേ കോടതിയിൽ മൊഴി നൽകി മുൻ പേഴ്സണൽ സ്റ്റാഫ് അംഗം സുധീർ മലയിൽ. മുൻ കേരള മുഖ‍്യമന്ത്രിയായ ഉമ്മൻ ചാണ്ടിയെ പീഡന കേസിൽ കുടുക്കുമെന്ന് ഗണേഷ് കുമാർ പറഞ്ഞതായാണ് പേഴ്സണൽ സ്റ്റാഫ് മൊഴി നൽകിയിരിക്കുന്നത്. കൊട്ടാരക്കര ജുഡീഷ‍്യൽ ഫസ്റ്റ്ക്ലാസ് കോടതിയിൽ കഴിഞ്ഞ ദിവസമാണ് മൊഴി നൽകിയത്.

സോളാർ കേസിലെ പരാതിക്കാരിയും മന്ത്രിയും പ്രതികളായ ഗൂഢാലോചന കേസിൽ സാക്ഷിയാണ് സുധീർ. 2011 മുതൽ 2013വരെയുള്ള കാലയളവിൽ ഗണേഷ്കുമാറിന്‍റെ പേഴ്സണൽ സ്റ്റാഫ് അംഗമായിരുന്നു.

സോളാർ പീഡനക്കേസിലെ പരാതിക്കാരിയും ഗണേഷും തമ്മിൽ അടുത്ത ബന്ധം പുലർത്തിയിരുന്നതായും മന്ത്രിയുടെ ഓഫിസിലും ഔദ‍്യോഗിക വസതിയിലും പരാതിക്കാരി നിത‍്യ സന്ദർശകയായിരുന്നുവെന്നും സുധീറിന്‍റെ മൊഴിയിൽ പറയുന്നു.

ചൈനയും അമെരിക്കയും എതിരാളികളല്ല, പങ്കാളികളാകണം: ഷി ജിൻപിങ്

റെയ്ഡിനിടെ പിടിച്ചെടുത്ത ഡോളർ തിരിച്ചുനൽകണമെന്ന് ആന്‍റോ അഗസ്റ്റിൻ‌ കോടതിയിൽ; തിരിച്ചുനൽകാൻ സാധിക്കില്ലെന്ന് പൊലീസ്

ബിഹാറിലെ സദാചാര ആക്രമണം; പ്രതി നന്ദൻ യാദവിന് കോടതി വളപ്പിൽ വച്ച് മർദനം| Video

കണ്ണൂർ സെൻട്രൽ ജയിലിൽ ജയിൽ ഉദ്യോഗസ്ഥനെ ആക്രമിച്ചെന്ന് ആരോപണം; മൂന്ന് തടവുകാർക്കെതിരേ കേസ്

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന്‍ 1,120 രൂപ കുറഞ്ഞു