ഉമ്മൻചാണ്ടിയുടെ നാമവും ചട്ടവിരുദ്ധം; കോൺഗ്രസ് അംഗത്തിന്‍റെ സത്യപ്രതിജ്ഞയും റദ്ദാക്കി

 
Kerala

ഉമ്മൻ ചാണ്ടിയുടെ നാമവും ചട്ടവിരുദ്ധം; കോൺഗ്രസ് അംഗത്തിന്‍റെ സത്യപ്രതിജ്ഞയും റദ്ദാക്കി

അംഗങ്ങൾ നാലാഴ്ചയ്ക്കുള്ളിൽ വീണ്ടും സ‌ത്യപ്രതിജ്ഞ ചെയ്യണമെന്നാണ് കോടതി വിധി.

നീതു ചന്ദ്രൻ

കൊച്ചി: പാലക്കാട് വടക്കഞ്ചേരി പഞ്ചായത്തിൽ ഉമ്മൻ ചാണ്ടിയുടെ നാമത്തിൽ ചുമതലയേറ്റ അംഗത്തിന്‍റെ സത്യപ്രതിജ്ഞ ഹൈക്കോടതി റദ്ദാക്കി. ഗ്രാമപഞ്ചായത്ത് അംഗം സുനിൽ ചുവട്ടുപാടത്തിന്‍റെ സത്യപ്രതിജ്ഞയാണ് റദ്ദാക്കിയത്. തിരുവനന്തപുരം കോർപ്പറേഷനിൽ ദൈവങ്ങളുടെ വിവിധപേരുകളിൽ ചെയ്ത സത്യപ്രതിജ്ഞകൾ റദ്ദാക്കിയതിനു തൊട്ടു പിന്നാലെയാണ് കോടതി സുനിലിന്‍റെ സത്യപ്രതിജ്ഞയും റദ്ദാക്കിയത്.

അംഗങ്ങൾ നാലാഴ്ചയ്ക്കുള്ളിൽ വീണ്ടും സ‌ത്യപ്രതിജ്ഞ ചെയ്യണമെന്നാണ് കോടതി വിധി. ഭരണഘടനാ ചട്ടം അനുസരിച്ച് അംഗങ്ങലെ അയോഗ്യരാക്കണമെന്നായിരുന്നു ആവശ്യമെങ്കിലും കോടതി ഇക്കാര്യം തള്ളി.

ദൈവനാമത്തിലോ സഗൗരവമോ സത്യപ്രതിജ്ഞ ചെയ്യാവുന്നതാണ്. ദൈവം എന്ന പദത്തിന്‍റെ വിപുലീകരണം ചട്ടത്തിൽ ഇല്ലെന്നും ഏത് ആചാരം പിന്തുടർന്നാലും ഒരേ ദൈവത്തെയാണ് കാണുന്നതെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. പുതുതായി സത്യപ്രതിജ്ഞ ചെയ്യുന്നതു വരെ പഞ്ചായത്തംഗം, കൗൺസിലർ എന്ന നില‍യിലുള്ള പ്രവർത്തനങ്ങൾക്ക് അനുമതി ഉണ്ടായിരിക്കില്ല.

മുട്ടിൽ മരം മുറി കേസ്: അഗസ്റ്റിൻ സഹോദരന്മാർക്കെതിരേ ജാമ്യമില്ലാ വാറന്‍റ്

ശബരിമല യുവതീപ്രവേശന കേസ് വിധി ഒക്റ്റോബർ ആദ്യവാരം; സൂചന നൽകി ചീഫ് ജസ്റ്റിസ്

ബാബർ അസമിനെ ഇംഗ്ലീഷ് മാധ‍്യമങ്ങളിൽ നിന്നും മാറ്റി നിർത്തണം, പകരം ഷാൻ മസൂദിനെ അയക്കണം; നിർദേശവുമായി മുൻ ക‍്യാപ്റ്റൻ

കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികനും പ്രശസ്ത ആണവ ശാസ്ത്രജ്ഞനുമായ ഡോ. എം.പി. പരമേശ്വരൻ അന്തരിച്ചു

വോട്ടർപട്ടികയിൽ നിന്ന് തന്‍റെ പേര് നീക്കിയെന്ന് നടൻ പ്രകാശ് രാജ്