രമേശ് ചെന്നിത്തല

 
Kerala

ഓപ്പറേഷൻ തൂഫാൻ: ഇതരസംസ്ഥാന തൊഴിലാളികളുമായി സംവദിക്കാൻ രമേശ് ചെന്നിത്തല പെരുമ്പാവൂരിൽ

തൂഫാൻ ജാഗരൺ എന്ന ജനകീയ പ്രതിരോധത്തിനാണ് വെള്ളിയാഴ്ചയോടെ തുടക്കമാകുന്നത്

Aswin AM

പെരുമ്പാവൂർ: ഓപ്പറേഷൻ തൂഫാന്‍റെ ഭാഗമായി ആഭ‍്യന്തര മന്ത്രി രമേശ് ചെന്നിത്തല ജൂൺ 3ന് പെരുമ്പാവൂരിലെ ഭായ് കോളനി സന്ദർശിക്കും. അവിടെ താമസിക്കുന്ന ഇതരസംസ്ഥാന തൊഴിലാളികളുമായി സംസാരിക്കാനാണ് നീക്കം. പെരുമ്പാവൂരിലും പരിസര പ്രദേശങ്ങളിലും ലഹരിയുടെ ഉപയോഗം വൻ തോതിൽ വർധിക്കുന്നുണ്ടെന്ന് വിവിധ റിപ്പോർട്ടുകളുണ്ടായിരുന്നു.

ഇതിന്‍റെ അടിസ്ഥാനത്തിലാണ് ആഭ‍്യന്തര വകുപ്പ് പ്രദേശത്ത് പ്രത‍്യേക പരിപാടി നടത്താനൊരുങ്ങുന്നത്. തൂഫാൻ ജാഗരൺ എന്ന ജനകീയ പ്രതിരോധത്തിനാണ് വെള്ളിയാഴ്ചയോടെ തുടക്കമാകുന്നത്. ഉച്ചയ്ക്ക് രണ്ടു മണിയോടെ പെരുമ്പാവൂർ ബോയ്സ് ഹൈസ്കൂളിൽ ലഹരിവിരുദ്ധ ബഹുജന റാലി ആരംഭിക്കും. തുടർന്ന് തൂഫാൻ‌ പതാകയേന്തി പെരുമ്പാവൂർ ലഹരിവിരുദ്ധ പ്രതിജ്ഞ ഏറ്റുചൊല്ലും.

എൻടിഎയിൽ വൻ അഴിച്ചുപണി; 600 വിദഗ്ധരെ ഒഴിവാക്കി

മെസിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്തുള്ള തട്ടിപ്പ്; 22 കോടിയിലധികം രൂപ സർക്കാരിന് നഷ്ടമുണ്ടായെന്ന് മുഖ‍്യമന്ത്രി

പരുക്ക് വില്ലനായി; ഇംഗ്ലണ്ടിനെതിരായ ആദ‍്യ ടെസ്റ്റിൽ ബാബർ അസം കളിക്കില്ല

''വിദ‍്യാർഥികൾ രാജ‍്യത്തിന്‍റെ ഭാവി''; ഭരണഘടനാ മൂല‍്യങ്ങൾ പഠിക്കണമെന്ന് പ്രിയങ്കാ ഗാന്ധി

''ജെൻസികളെ അപകീർത്തിപ്പെടുത്താനുള്ള ശ്രമം''; മോദിയുടെ ദിമാഗി നക്സൽ പരാമർശത്തിനെതിരേ ആഞ്ഞടിച്ച് ദീപങ്കർ ഭട്ടാചാര‍്യ