പിണറായി വിജയൻ |വി.ഡി. സതീശൻ

 
Kerala

ഫിഷറീസ് മന്ത്രിക്ക് കഴിവുകേടെന്ന് പിണറായി വിജയൻ; സഭയിൽ വാക്പോര്

ട്രോളിങ് നിരോധന കാലത്ത് പഞ്ഞമാസ ആനുകൂല്യം ലഭിക്കുന്നില്ലെന്ന പരാതി സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു സജി ചെറിയാന്‍റെ അടിയന്തര പ്രമേയ നോട്ടീസ്

Namitha Mohanan

തിരുവനന്തപുരം: മത്സ്യത്തൊഴിലാളികളുടെ ആനുകൂല്യം സംബന്ധിച്ച അടിയന്തര പ്രമേയത്തിനിടെ നിയമസഭയില്‍ വാക്പോര്. ഫിഷറീസ് മന്ത്രിക്ക് സംസാരിക്കുന്നതിനിടെ വനംമന്ത്രി ഇടപെട്ട് സംസാരിച്ചത് ഫിഷറിസ് മന്ത്രിക്ക് കഴിവ് കേടുണ്ടെന്ന് തോന്നിപ്പിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ പറയുകയായിരുന്നു.

ഇതോടെ മന്ത്രിയെ പ്രതിപക്ഷം അപമാനിച്ചെന്നാരോപിച്ച് ഭരണപക്ഷം രംഗത്തെത്തി. ഇത് സഭയിൽ ബഹളത്തിന് വഴിവച്ചു. പ്രതിപക്ഷ നേതാവ് പറഞ്ഞത് മോശമായി പോയെന്ന് സ്പീക്കറും പറഞ്ഞത് പിൻവലിക്കണമെന്നാരോപിച്ച് മുഖ്യമന്ത്രിയും രംഗത്തെത്തി.

അതേസമയം, ഷിബു ബേബി ജോൺ ഇടയ്ക്ക് കയറിയതിനെ മുഖ്യമന്ത്രി വി.ഡി. സതീശന്‍ ന്യായീകരിച്ചു. ഭരണപക്ഷം പ്രതിഷേധം ഉയര്‍ത്തിയതോടെ ആരെയും അപമാനിച്ചില്ലെന്നും ഫിഷറീസ് മന്ത്രിക്ക് കഴിവില്ലെന്ന് പറഞ്ഞിട്ടില്ലെന്നും അങ്ങനെ തോന്നുന്ന തരത്തിലെ ഇടപെടൽ ഉണ്ടാകരുതെന്നാണ് പറഞ്ഞതെന്നും പിണറായി വിശദീകരിച്ചു.

ട്രോളിങ് നിരോധന കാലത്ത് പഞ്ഞമാസ ആനുകൂല്യം ലഭിക്കുന്നില്ലെന്ന പരാതി സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു സജി ചെറിയാന്‍റെ അടിയന്തര പ്രമേയ നോട്ടീസ്.

നാഗ്പൂരിൽ ജലശുദ്ധീകരണ പ്ലാന്‍റിൽ ക്ലോറിൻ വാതക ചോർച്ച; നിരവധി പേർ ആശുപത്രിയിൽ

നിജ്ജർ വധക്കേസിൽ നിർണായക വഴിത്തിരിവ്: കൊല്ലാൻ കാരണം ലഹരി കടത്തിയതെന്ന് ഗോൾഡി ബ്രാർ; ശബ്ദരേഖ പുറത്ത്

ട്രെയ്നിൽ സ്ത്രീ യാത്രക്കാരോട് മോശമായി പെരുമാറി; വനംവകുപ്പ് ഉദ്യോഗസ്ഥനെതിരേ കേസ്

ഉള്ളി വില പിടിച്ചുനിർത്താൻ 'കാന്ദ എക്സ്പ്രസ്' കൊച്ചിയിലേക്കും!

കണ്ണൂരിൽ നിർത്തിയിട്ട ലോറിയിൽ ടാങ്കർ ലോറി ഇടിച്ച് തീപിടിത്തം; രണ്ട് പേർ മരിച്ചു