പിറവം പള്ളിയിൽ ഓർത്തഡോക്സ് - യാക്കോബായ വൈദികർ തമ്മിൽ ഏറ്റുമുട്ടി

 
Kerala

പിറവം പള്ളിയിൽ ഓർത്തഡോക്സ് - യാക്കോബായ വൈദികർ ഏറ്റുമുട്ടി

പള്ളിയുടെ നിയന്ത്രണം നിലവിൽ പൊലീസ് ഏറ്റെടുത്തിട്ടുണ്ട്

Namitha Mohanan

കൊച്ചി: പിറവം പള്ളിയിൽ ഓർത്തഡോക്സ് - യാക്കോബായ സംഘർഷം. ഓർത്തഡോക്സ് - യാക്കോബായ വൈദികർ തമ്മിലാണ് ഏറ്റുമുട്ടിയത്. പിറമാടം സെന്‍റ് ജോൺ‌സ് ബത്‌ലഹേം പള്ളിയിലാണ് സംഘർഷമുണ്ടായത്. പള്ളിയുടെ നിയന്ത്രണം നിലവിൽ പൊലീസ് ഏറ്റെടുത്തിട്ടുണ്ട്. കലക്റ്ററുമായി ചർച്ച നടത്തിയ ശേഷമാവും പള്ളിയിൽ ഇനി ആരാധന അനുവദിക്കുക.

ഓർത്തഡോക്സ് വിഭാഗം കോടതി ഉത്തരവുമായാണ് യാക്കോബായ പള്ളിയിലെത്തിയത്. ഈ സമയത്ത് പള്ളിയിൽ യാക്കോബായ വിഭാഗം പ്രാർഥന നടത്തുകയായിരുന്നു. ഈ സമയത്ത് തങ്ങൾക്ക് പ്രാർഥന നടത്തണമെന്ന് ഓർത്തഡോക്സ് വിഭാഗം ആവശ്യപ്പെട്ടതോടെയാണ് പ്രശ്നങ്ങൾ ഉടലെടുത്തത്.

ഇസ്ലാമിക് സഖ്യരാജ്യങ്ങളുടെ കശ്മീർ പ്രസ്താവന തള്ളി ഇന്ത്യ

ഹോർമുസ് പ്രതിസന്ധി: കൊച്ചിയെ തേടി അപ്രതീക്ഷിത ഭീഷണി

യുദ്ധം ഇന്ത്യൻ മഹാസമുദ്രത്തിലേക്കു വ്യാപിപ്പിക്കുമെന്ന ഭീഷണിയുമായി ഇറാൻ

ഛത്തിസ്ഗഡിലെ പള്ളികളിൽ അക്രൈസ്തവർക്ക് നിരോധനം

മുഖ്യമന്ത്രിയുടെ ചാർട്ടേഡ് വിമാനത്തിന്‍റെ സ്പോൺസറെ കണ്ടെത്തി