തിരുവനന്തപുരം: കേരളത്തിൽ ശ്രീകൃഷ്ണ ജയന്തി ശോഭാ യാത്ര ഉണ്ടായിരുന്നില്ലെന്ന് സിപിഎം നേതാവ് പി. ജയരാജൻ. ചതയം ഘോഷയാത്രമാത്രമാണ് കേരളത്തിൽ ഉണ്ടായിരുന്നെന്നും ശ്രീകൃഷ്ണ ജയന്തി ശോഭാ യാത്ര ആർഎസ്എസിന്‍റെ രാഷ്ട്രീയ പദ്ധതിയാണെന്നുമാണ് ജയരാജന്‍റെ പ്രതികരണം.
കേരളത്തിന്‍റെ തെരുവുകളില്‍ നേരത്തെയുണ്ടായിരുന്നത് ചതയദിന ഘോഷയാത്രമാത്രമാണ്. കേരളത്തിലെ കുടുംബങ്ങളില്‍ ആര്‍എസ്എസ് സ്വാധീനം ഉറപ്പിക്കുന്നതിന്‍റെ ഭാഗമാണ് ഇതെന്നുമാണ് പി. ജയരാജന്‍ പറഞ്ഞത്. ഇപ്പോഴത് കാലാകാലങ്ങളായി തുടർന്ന് പോവുന്നുവെന്നും സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ പോഡ്കാസ്റ്റ് പരമ്പരയിൽ ജയരാജൻ പ്രതികരിച്ചു.