വെള്ളാപ്പള്ളി‍ നടേശൻ | പി. ജയരാജൻ

 
Kerala

"വെള്ളാപ്പള്ളി‍യുടേത് ബഹുമുഖ വേഷം, ഒരേ സമയം രണ്ട് തോണിയിൽ കാലുവയ്ക്കുന്നയാൾ"; വിമർശനവുമായി പി. ജയരാജൻ

നവത്ഥാന സമിതി അധ്യക്ഷനായി നിൽ‌ക്കുമ്പോഴും മകൻ സംഘപരിവാറിനൊപ്പമാണ്

Namitha Mohanan

തിരുവനന്തപുരം: എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരേ രൂക്ഷ വിമർശനവുമായി സിപിഎം നേതാവ് പി. ജയരാജൻ. വെള്ളാപ്പള്ളി രണ്ട് തോണിയിൽ കാലുവയ്ക്കുന്ന ആളാണെന്നും ബഹുമുഖ വേഷമാണ് അദ്ദേഹത്തിനെന്നും ജയരാജൻ കുറ്റപ്പെടുത്തി. കെഎസ്ഇഎയുടെ സാംസ്കാരിക വിഭാഗമായ രചന സംഘടിപ്പിച്ച സനാതനികളുടെ ഹിന്ദുത്വ വഴികൾ എന്ന പുസ്തകത്തെ പറ്റിയുള്ള പ്രഭാഷണത്തിലാണ് വിമർശനം.

നവത്ഥാന സമിതി അധ്യക്ഷനായി നിൽ‌ക്കുമ്പോഴും മകൻ സംഘപരിവാറിനൊപ്പമാണ്. ഭാര്യ ബിജെപിക്കൊപ്പവും. ശ്രീനാരായണ ഗുരു ദർശനത്തിന് എതിരായ നിലപാടാണ് ഇപ്പോൾ എസ്എൻഡിപി തലപ്പത്തുള്ളവർക്കെന്നും അദ്ദേഹം വിമർശിച്ചു.

തെരഞ്ഞെടുപ്പ് തോൽവി വിലയിരുത്തിക്കൊണ്ടുള്ള സെക്രട്ടേറിയറ്റ് റിപ്പോർട്ടിൽ വെള്ളാപ്പള്ളിയെ തള്ളിപ്പറയാത്തത് തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണമായെന്ന് വിലയിരുത്തൽ സിപിഎമ്മിനുണ്ട്. ആദിത്യനാഥിന്‍റെ സന്ദേശം വായിച്ചത് അയ്യപ്പസം​ഗമത്തിന്റെ ശോഭ കെടുത്തിയെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി.

മുഖ‍്യമന്ത്രിയുടെ എഐ ഡാൻസ് വിഡിയോ മെറ്റ നീക്കം ചെയ്തത് പൊലീസിന്‍റെ ആവശ‍്യപ്രകാരം

സംസ്ഥാനത്ത് സെപ്റ്റംബർ 14നും വൈദ‍്യുതി നിയന്ത്രണത്തിന് സാധ‍്യതയെന്ന് കെഎസ്ഇബി

തൃക്കാക്കര മോർഫിങ് കേസ്; പ്രതികൾ പ്രായപൂർത്തിയാകാത്തവരുടെയും നഗ്ന ദൃശ‍്യങ്ങൾ പ്രചരിപ്പിച്ചു, കൂടുതൽ വിവരങ്ങൾ പുറത്ത്

4,500 രൂപ ബോണസ് നല്‍കാന്‍ തീരുമാനം; 108 ആംബുലന്‍സ് ജീവനക്കാരുടെ സമരം പിന്‍വലിച്ചു

തിയെറ്ററുകളിൽ റെയ്ഡ്; പോപ്‌കോണിനും ശീതള പാനീയങ്ങൾക്കും അടക്കം അഞ്ചിരട്ടി വില, കേസെടുത്തു