പി. ശശി, വെള്ളാപ്പള്ളി നടേശൻ

 
Kerala

ചാനൽ ചർച്ചയിലെ ആരോപണം പിൻവലിച്ച് മാപ്പ് പറയണം; വെള്ളാപ്പള്ളി നടേശന് വക്കീൽ നോട്ടീസ് അയച്ച് പി. ശശി

രണ്ടാം പിണറായി സർക്കാരിന്‍റെ അന്തകൻ മുഖ‍്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശി നിയന്ത്രിച്ച ഓഫിസാണെന്നായിരുന്നു വെള്ളാപ്പള്ളി ചാനൽ ചർച്ചയ്ക്കിടെ പറഞ്ഞത്

Aswin AM

കണ്ണൂർ: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് വക്കീൽ നോട്ടീസ് അയച്ച് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. പി. ശശി. ഒരു ചാനൽ ചർച്ചയിൽ തനിക്കെതിരേ നടത്തിയ പരാമർശത്തിൽ മാപ്പ് പറയണമെന്ന് ആവശ‍്യപ്പെട്ടാണ് വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്.

രണ്ടാം പിണറായി സർക്കാരിന്‍റെ അന്തകൻ മുഖ‍്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശി നിയന്ത്രിച്ച ഓഫിസാണെന്നായിരുന്നു വെള്ളാപ്പള്ളി ചാനൽ ചർച്ചയ്ക്കിടെ പറഞ്ഞത്. ഈ ആരോപണങ്ങൾ പിൻവലിക്കണമെന്നും മാപ്പ് പറയണമെന്നും ആവശ‍്യപ്പെട്ടാണ് അഭിഭാഷകനായ കെ. വിശ്വൻ മുഖേന പി. ശശി നോട്ടീസ് അയച്ചത്.

അതിതീവ്ര മഴ; 9 ജില്ലകളിലെ സ്കൂളുകൾക്ക് ബുധനാഴ്ച അവധി

ഝാർഖണ്ഡിൽ രണ്ട് മാവോയിസ്റ്റുകൾ അറസ്റ്റിൽ

ഓണം; കെഎസ്ആര്‍ടിസിയുടെ പ്രത്യേക അന്തര്‍സംസ്ഥാന സര്‍വീസുകളുടെ ഓണ്‍ലൈന്‍ ബുക്കിങ് തുടങ്ങി

കുടുംബാരോഗ്യം മെച്ചപ്പെടുത്തൽ; യുഎഇ കുടുംബ മന്ത്രാലയവും ബുർജീൽ ഹോൾഡിങ്സും കരാറിൽ ഒപ്പുവച്ചു

"മദ്രസകളിൽ പഠിച്ചിറങ്ങുന്നവർക്ക് തീവ്രവാദ ചിന്താ​ഗതി"; വിവാദ പരാമർശവുമായി യുപി ഉപമുഖ്യമന്ത്രി