ദിവ്യ എസ്. അയ്യർ

 
Kerala

"പോരും ഇല്ല, പോരാത്തതിനു മത്സരവും ഇല്ല..."; ആക്ഷേപങ്ങളോട് പ്രതികരിച്ച് ദിവ്യ എസ്. അയ്യർ

"വ്യക്തമായ നിര്‍ദേശം ലഭിച്ചതിനെത്തുടര്‍ന്ന് ഞങ്ങള്‍ കൃത്യനിര്‍വഹണം നടത്തിയിട്ടുണ്ട് എന്നതാണ് സത്യം"

Namitha Mohanan

തിരുവനന്തപുരം: തദ്ദേശവകുപ്പിൽ ഐഎഎസ് ഉദ്യോഗസ്ഥർ തമ്മിൽ പോരുണ്ടെന്ന വാർത്തകളോട് പ്രതികരിച്ച് ദിവ്യ എസ്. അയ്യർ. ഇത്തരം പ്രചരണങ്ങൾ അവസാനിപ്പിക്കണമെന്നും പോര് എന്നത് ഇതുവരെ ആരോടും തോന്നാത്ത വിരോധമാണെന്നും ദിവ്യ ഫെയ്സ് ബുക്കിൽ കുറിച്ചു.

കുറിപ്പ് ഇങ്ങനെ...

പോരും ഇല്ല, പോരാത്തതിനു മത്സരവും ഇല്ല. മനുഷ്യരെ സ്‌നേഹിക്കുന്നു, പുല്‍കുന്നു, പുകഴ്ത്തുന്നു എന്നു മാത്രമേ ഇന്നുവരെ മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും എന്നെ പഴിചാരി കേട്ട ഓര്‍മ്മയുള്ളൂ.

ഇപ്പോള്‍ പോര്, മത്സരം, ചേരിതിരിവ് എന്നൊക്കെ കേള്‍ക്കുമ്പോള്‍ അത് ഞാന്‍ അല്ല, എന്നെക്കുറിച്ച് അല്ല എന്ന ഉറച്ച ബോധ്യവും മനസ്സില്‍ തെളിയുന്നുണ്ട്. ഒരുനാളും ഒരാളോടും തോന്നാത്ത വികാരങ്ങള്‍ ആണ് അവ.

വ്യക്തമായ നിര്‍ദ്ദേശം ലഭിച്ചതിനെത്തുടര്‍ന്ന് ഞങ്ങള്‍ കൃത്യനിര്‍വഹണം നടത്തിയിട്ടുണ്ട് എന്നതാണ് സത്യം. ഭാവനാവിരാജിതമായ പ്രചരണങ്ങള്‍ക്ക് വിരാമം ഇടണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.

ഈയടുത്ത കാലത്ത് ആദി എന്ന യുവകവിയുടെ ഒരു കവിതയില്‍ വായിച്ചത് ഓര്‍മ്മിക്കുന്നു. വലിയ സത്യങ്ങളും ചെറിയ നുണകളും തമ്മിലാണ് പോര്‍. അത് മാത്രമാണ് പോര്