മുഹമ്മദ് റിയാസ്

 
Kerala

''തെറ്റ് ചെയ്തിട്ടില്ല, കണ്ടിട്ടുപോലുമില്ലാത്ത ആളുകളെ ഉൾപ്പെടുത്തി വ‍്യാജ കഥകൾ നിർമിക്കുന്നു''; പ്രതികരണവുമായി മുഹമ്മദ് റിയാസ്

തെറ്റ് ചെയ്തിട്ടില്ലെന്നുള്ളതു കൊണ്ട് നല്ല ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകുമെന്നാണ് മുഹമ്മദ് റിയാസ് പറയുന്നത്

Aswin AM

തിരുവനന്തപുരം: മാസപ്പടിക്കേസിൽ ഇഡി റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ യുഡിഎഫ് സർക്കാർ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ‍്യാപിച്ചതിൽ‌ പ്രതികരണവുമായി മുഹമ്മദ് റിയാസ് എംഎൽഎ. താൻ ഒരുതരത്തിലും തെറ്റ് ചെയ്തിട്ടില്ലെന്നാണ് അദ്ദേഹം പറയുന്നത്.

തെറ്റ് ചെയ്തിട്ടില്ലെന്നുള്ളതു കൊണ്ട് നല്ല ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകുമെന്നും തനിക്ക് ഒന്നും ഭയപ്പെടാനില്ലെന്നും എംഎൽഎ പറഞ്ഞു. ഇഡി റിപ്പോർട്ട് വിശ്വാസത്തിലെടുത്ത് കോൺ‌ഗ്രസ് നയിക്കുന്ന സംസ്ഥാന സർക്കാർ അന്വേഷണത്തിന് തീരുമാനമെടുത്തതിനെ പറ്റി പൊതുസമൂഹം ചർച്ച ചെയ്യുമെന്നും ജീവിതത്തിൽ കണ്ടിട്ടുപോലുമില്ലാത്ത ആളുകളെ ഉൾപ്പെടുത്തി വ‍്യാജ കഥകൾ നിർമിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

വിഷയവുമായി ബന്ധപ്പെട്ട് വരുന്ന വ‍്യാജ വാർത്തയ്ക്കെതിരേ നടപടി സ്വീകരിച്ചതായും റിയാസ് വ‍്യക്തമാക്കി. ആഭ‍്യന്തര മന്ത്രി രമേശ് ചെന്നിത്തലയും മുഖ‍്യമന്ത്രി വി.ഡി. സതീശനും ചേർന്ന് നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, എംഎൽഎ മുഹമ്മദ് റിയാസ്, വീണ തൈക്കണ്ടിയിൽ എന്നിവർക്കെതിരേ ഇഡി റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ സർക്കാർ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ‍്യാപിച്ചത്.

വീണാ വിജയൻ 20.5 കോടിയുടെ ഹവാല ഇടപാട് നടത്തിയെന്നും വിദേശത്തേക്ക് പണം അയച്ചെന്നും ഇഡി ഡിജിപിക്ക് കൈമാറിയ കത്തിൽ വ‍്യക്തമാക്കിയിരുന്നു. ഇടപാട് നടന്നത് റിയാസുമായുള്ള വിവാഹശേഷമാണെന്നും ഇത് തെളിയിക്കുന്ന ബാങ്ക് രേഖകളും ഇഡി ഡിജിപിക്ക് കൈമാറിയിരുന്നു.

അന്നദാനത്തിനിടെ തിളച്ച സാമ്പാറിൽ വീണ് 46കാരി മരിച്ചു|Video

ബഹിരാകാശത്ത് പാക്കിസ്ഥാനും ചൈനയും കൈകോർക്കുന്നു; ചൈനീസ് ബഹിരാകാശ നിലയിലേക്ക് പാക് സഞ്ചാരി എത്തും, ഇന്ത്യയ്ക്ക് വെല്ലുവിളിയാകുമോ?

അൻജാർ നദി വൃത്തിയായി, അടുത്തത് യമുന; 585 കിലോ മാലിന്യം നീക്കം ചെയ്ത് ബിട്ടു|Video

പ്രോസിക‍്യൂഷൻ അനുമതിയുടെ ആവശ‍്യമില്ല; മൈക്രോ ഫിനാൻസ് തട്ടിപ്പിൽ നിലപാട് വ‍്യക്തമാക്കി സർക്കാർ

ഏഷ്യൻ ഗെയിംസ്: ഇന്ത്യക്ക് ആദ്യ സ്വർണം ക്രിക്കറ്റിലൂടെ