നെല്ല് സംഭരണം പ്രതീകാത്മക ചിത്രം.
Kerala

നെല്ല് സംഭരണം: തുക വിതരണം സുഗമമാക്കാൻ നിർദേശം

നെല്ല് സംഭരണശേഷം കർഷകർക്കുള്ള തുക വിതരണത്തിലെ കാലതാമസം മറികടക്കാനുള്ള നിർദേശങ്ങളും പ്രയാസം കൂടാതെ പണം ലഭ്യമാക്കുന്നതിന് സ്വീകരിക്കേണ്ട നടപടികളും

Thiruvananthapuram Bureau

തിരുവനന്തപുരം: നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് ബാങ്ക് പ്രതിനിധികളുടെ യോഗം മുഖ്യമന്ത്രി വി.ഡി. സതീശന്‍റെ അധ്യക്ഷതയിൽ ചേർന്നു. നെല്ല് സംഭരണശേഷം കർഷകർക്കുള്ള തുക വിതരണത്തിലെ കാലതാമസം മറികടക്കാനുള്ള നിർദേശങ്ങളും പ്രയാസം കൂടാതെ പണം ലഭ്യമാക്കുന്നതിന് സ്വീകരിക്കേണ്ട നടപടികളും യോഗത്തിൽ ചർച്ച ചെയ്തു.

തുക വിതരണം സുഗമമാക്കാനുള്ള നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്കും ബാങ്കുകൾക്കും മുഖ്യമന്ത്രി നിർദേശം നൽകി. നിയമസഭയിലെ മുഖ്യമന്ത്രിയുടെ ചേംബറിൽ നടന്ന യോഗത്തിൽ കൃഷി മന്ത്രി ടി. സിദ്ദിഖ്, ഭക്ഷ്യ- പൊതുവിതരണ മന്ത്രി അനൂപ് ജേക്കബ്, സഹകരണ മന്ത്രി എം. ലിജു, ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, വകുപ്പ് സെക്രട്ടറിമാർ, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

ഇ-20 പെട്രോളിനെതിരേ പാർലമെന്‍റ് മാർച്ച്

കേരളത്തിൽ മഴ ശക്തമാകും

വ്യാജ വായ്പാ തട്ടിപ്പിനെതിരേ മുന്നറിയിപ്പുമായി കേരള പൊലീസ്

'ഹിന്ദു ഭീകരത' വിദ്വേഷ പരാമർശമല്ല

'കർഫ്യൂ' മോഹൻദാസിനെതിരേ പൊലീസ് മേധാവിക്ക് പരാതി