പദ്മജ വേണുഗോപാൽ

 
Kerala

കോൺഗ്രസിലേക്ക് തിരിച്ചെടുക്കണം; കെപിസിസിക്ക് കത്തു നൽകി പദ്മജ വേണുഗോപാൽ

ബിജെപി വിട്ട പദ്മജയെ കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് പാർട്ടിയിലേക്ക് സ്വാഗതം ചെയ്തിരുന്നു

Namitha Mohanan

തിരുവനന്തപുരം: കോൺഗ്രസിലേക്ക് തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി നേതൃത്വത്തിന് കത്ത് നൽകാൻ പദ്മജ വേണുഗോപാൽ. പാർട്ടി തലത്തിൽ ചർച്ച ചെയ്ത ശേഷമാണ് പദ്മജയെ തിരിച്ചെടുക്കുക എന്നാണ് സൂചന.

ബിജെപി വിട്ട പദ്മജയെ കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് പാർട്ടിയിലേക്ക് സ്വാഗതം ചെയ്തിരുന്നു. പിന്നാലെ തന്നെ സണ്ണി ജോസഫിനെ പത്മജ ഫോണിൽ വിളിച്ച് നന്ദി പറഞ്ഞിരുന്നു.

പദ്മജയുടെ റീ എൻട്രിക്ക് തടസങ്ങളുണ്ടാവില്ലെന്ന സൂചനയാണ് പുറത്തു വരുന്നത്. മുതിർന്ന നേതാവിന്‍റെ മകൾ, മന്ത്രിയുടെ സഹോദരി എന്നീ പരിഗണനകൾ പാർട്ടിയിൽ നിന്ന് ലഭിച്ചേക്കും.

മുതിർന്ന കോൺഗ്രസ് നേതാവ് കെ. കരുണാകരന്‍റെ മകളും മന്ത്രി കെ. മുരളീധരന്‍റെ സഹോദരിയുമായ പത്മജ, 2024 മാർച്ച് മാസത്തിലാണ് ബിജെപി അംഗത്വം സ്വീകരിച്ചത്. ഡൽഹിയിൽ ബിജെപി ആസ്ഥാനത്ത് പ്രകാശ് ജാവദേക്കറിൽനിന്നായിരുന്നു അവർ അംഗത്വം സ്വീകരിച്ചത്. കെപിസിസി, എഐസിസി ഭാരവാഹിത്വങ്ങൾ വഹിച്ചിട്ടുള്ള പത്മജ, പാർട്ടിയിൽ അവഗണന നേരിടുന്നെന്ന ആരോപണം ഉന്നയിച്ചാണ് കോൺഗ്രസ് വിട്ടത്.