പത്മിനി തോമസ്
തിരുവനന്തപുരം: ഏഷ്യൻ ഗെയിംസ് മെഡൽ ജേത്രിയും കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുന്‍ പ്രസിഡന്‍റുമായ പത്മിനി തോമസ് ബിജെപി വിടുന്നു. വർഷങ്ങളായുള്ള കോൺഗ്രസ് ബന്ധം അവസാനിപ്പിച്ച് 2024 ലാണ് പത്മിനി ബിജെപി അംഗത്വം സ്വീകരിച്ചത്.
അവഗണനയാണ് പാർട്ടി വിടാനുള്ള തീരുമാനത്തിലേക്ക് നയിച്ചതെന്നാണ് പത്മിനിയുടെ പ്രതികരണം. വെള്ളിയാഴ്ച ഔദ്യോഗികമായി രാജികത്ത് സമർപ്പിക്ക്. ബിജെപി വിടുന്നതോടെ വീണ്ടും കോൺഗ്രസിലേക്ക് തിരിച്ചുവരാനാണ് പത്മിനിയുടെ തീരുമാനം.
നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കുമെന്ന് ബിജെപി വാഗ്ദാനം നല്‍കിയിരുന്നെങ്കിലും അത് തന്നില്ല. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ വിജയസാധ്യത ഇല്ലാഞ്ഞിട്ടുപോലും പാളയത്ത് മത്സരിച്ചു. അവിടെ ബിജെപിക്ക് കിട്ടുന്നതിനേക്കാള്‍ വോട്ട് നേടാന്‍ എനിക്ക് കഴിഞ്ഞു. എന്നിട്ടും അവഗണനമാത്രമാണ് ഫലമെന്നും പത്മിനി മാധ്യമങ്ങളോട് പ്രതികരിച്ചു.
തന്‍റെ കുടുംബം മുഴുവന്‍ കോണ്‍ഗ്രസ് ആണ്. അതുകൊണ്ട് താനും തിരികെ കോണ്‍ഗ്രസിലേക്ക് മടങ്ങുന്നു. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും മുരളീധരനുമെല്ലാം ഏറെ വേണ്ടപ്പെട്ടവരാണ്. അന്ന് കെപിസിസി പ്രസിഡന്‍റുമായുള്ള ചെറിയ തര്‍ക്കമാണ് ബിജെപിയിലേക്ക് പോകാന്‍ ഇടയാക്കിയത്. കോണ്‍ഗ്രസിലേക്ക് മടങ്ങുന്നത് എന്തെങ്കിലും മോഹിച്ചല്ല, കോണ്‍ഗ്രസ് പ്രവര്‍ത്തകയായി തുടരും. സ്‌പോര്‍ട്‌സിനായി നല്ല കാര്യങ്ങള്‍ ചെയ്യാനാവുന്നത് ചെയ്യുമെന്ന് പത്മിനി പ്രതികരിച്ചു.