പാലക്കാട് സ്കൂൾ വെടിവയ്പ്പ്; കുട്ടിയുടെ അമ്മയ്‌ക്കെതിരേ കേസ്

 

file image

Kerala

പാലക്കാട് സ്കൂൾ വെടിവയ്പ്പ്; കുട്ടിയുടെ അമ്മയ്‌ക്കെതിരേ കേസ്

തോക്ക് കൈവശം വച്ചതിനാണ് കേസെടുത്തിരിക്കുന്നത്

MV Desk

പാലക്കാട്: തൃത്താല പരതൂർ ഹയർസെക്കണ്ടറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിക്ക് സഹപാഠിയിൽ നിന്ന് വെടിയേറ്റ സംഭവത്തിൽ നടപടി. പോയിന്‍റ് 22 റിവോൾവർ ക്ലാസിൽ കൊണ്ടുവന്ന കൊടുമുണ്ട സ്വദേശിയായ വിദ‍്യാർഥിയുടെ അമ്മയ്ക്കെതിരേ പൊലീസ് കേസെടുത്തു. തോക്ക് കൈവശം വച്ചതിനാണ് കേസെടുത്തിരിക്കുന്നത്. വിഷയത്തിൽ സ്കൂൾ അധികൃതർക്കെതിരേയും വിദ‍്യാഭ‍്യാസ വകുപ്പ് നടപടിയെടുത്തേക്കും.

തോക്ക് കുട്ടിയുടെ മുത്തച്ഛന്‍റേതാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. മുൻപ് ഉത്തരേന്ത‍്യയിലും മറ്റും നിർമിച്ചിരുന്ന തോക്കാണിതെന്നാണ് വിവരം. പഞ്ചാബിലെ കിർക്കി ഫാക്റ്ററിയിൽ നിർമിച്ച പഴയ 6 വെടിയുണ്ടകളാണ് തോക്കിലുള്ളത്. മുത്തച്ഛന്‍റെ മരണശേഷം തോക്ക് അലമാരയിൽ‌ സൂക്ഷിച്ച് വച്ചിരിക്കുകയായിരുന്നു. തോക്ക് എങ്ങനെ കുട്ടിയുടെ കൈയിലെത്തിയെന്നത് അടക്കമുള്ള കാര‍്യങ്ങളിൽ പൊലീസ് അന്വേഷണം നടത്തും.