മാർച്ചിനിടെ എസ്എഫ്ഐ പ്രവർത്തകരെ ഇടിവളകൊണ്ട് മർദിച്ചു; പൊലീസുകാരന് സസ്പെൻഷൻ

 

kerala police - file image

Kerala

മാർച്ചിനിടെ എസ്എഫ്ഐ പ്രവർത്തകരെ ഇടിവളകൊണ്ട് മർദിച്ചു; പൊലീസുകാരന് സസ്പെൻഷൻ

‌കല്ലേക്കാട് എആർ ക്യാംപിലെ സിവിൽ പൊലീസ് ഓഫീസർ എം. ഷഫാദിനെതിരെയാണ് അച്ചടക്ക നടപടി

Namitha Mohanan

പാലക്കാട്: ഡൽഹി ജന്തർമന്തറിലെ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് കഴിഞ്ഞ ഞായറാഴ്ച പാലക്കാട് ടൗൺ റെയിൽവേ സ്റ്റേഷനിലേക്ക് നടത്തിയ എസ്എഫ്ഐ മാർച്ചിൽ പ്രവർത്തകരെ ഇടിവള ഉപയോഗിച്ച് മർദിച്ചെന്ന പരാതി നേരിട്ട പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ.

‌കല്ലേക്കാട് എആർ ക്യാംപിലെ സിവിൽ പൊലീസ് ഓഫിസർ എം. ഷഫാദിനെതിരെയാണ് അച്ചടക്ക നടപടി സ്വീകരിച്ചത്.

മാർച്ചിനു നേരെ ആക്രമണമുണ്ടായതിന് പിന്നാലെ എസ്എഫ്ഐ നേതൃത്വം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയത്. ഇതിനു പിന്നാലെയാണ് ജില്ലാ പൊലീസ് മേധാവിയുടെ നടപടി.