പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ

 
Kerala

സാദിഖലി തങ്ങളെ അപമാനിച്ചുള്ള ഫെയ്സ്ബുക്ക് പോസ്റ്റിട്ടത് കാപ്പാ കേസ് പ്രതി; ലക്ഷ‍്യമിട്ടത് 15 കോടി

പെരിന്തൽമണ്ണ സ്വദേശി മുഹമ്മദ് റോഷനാണ് ഇതിനു പിന്നിലെന്നാണ് പൊലീസ് പറയുന്നത്

Aswin AM

മലപ്പുറം: മുസ്‌ലിം ലീഗ് സംസ്ഥാന അധ‍്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കെതിരേ അപകീർത്തിപ്പെടുത്തും വിധം സമൂഹമാധ‍്യമങ്ങളിൽ പോസ്റ്റിട്ടയാൾ കാപ്പ കേസ് പ്രതിയാണെന്ന് പൊലീസ്. പെരിന്തൽമണ്ണ സ്വദേശി മുഹമ്മദ് റോഷനാണ് ഇതിനു പിന്നിലെന്നാണ് പൊലീസ് പറയുന്നത്.

ഇയാൾ നിലവിൽ ഒളിവിലാണെന്നാണ് വിവരം. ഇയാൾ തന്നെയാണോ ഫെയ്സ്ബുക്ക് പോസ്റ്റിന് പിന്നിലെന്ന കാര‍്യത്തിൽ വ‍്യക്തതയില്ല. വിഷയത്തിൽ ഐപി അഡ്രസ് അടക്കമുള്ള ശാസ്ത്രീയ തെളിവ് ലഭിക്കേണ്ടതുണ്ടെന്ന് പൊലീസ് പറഞ്ഞു.

ജനുവരി 31നാണ് പ്രതി ദൃശ‍്യങ്ങളും ചിത്രങ്ങളും കാണിച്ച് 15 കോടി രൂപ സാദിഖലി തങ്ങളുടെ ബന്ധുവിനോട് ആവശ‍്യപ്പെട്ടതായും ഇത് നൽകാതിരുന്നതോടെയാണ് ഫെയ്സ്ബുക്ക് പോസ്റ്റിട്ടതെന്നാണ് പൊലീസ് എഫ്ഐആറിൽ പറയുന്നത്. ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പേരിൽ സൈബർ പൊലീസ് ആദ‍്യം കേസെടുത്തിരുന്നു. പിന്നാലെ സാദിഖലി തങ്ങൾ പൊലീസിനെ സമീപിക്കുകയായിരുന്നു. വ‍്യാജമായി ഫെയ്സ്ബുക്ക് വിലാസമുണ്ടാക്കി വിദേശത്തെ ഫോൺ‌ നമ്പർ ഉപയോഗിച്ച് വിപിഎന്‍ വഴി ലോഗിൻ ചെയ്താണ് തങ്ങളെ അപമാനിക്കുന്ന തരത്തിലുള്ള ചിത്രങ്ങൾ‌ പോസ്റ്റ് ചെയ്തത്.

കത്തിജ്വലിച്ച് അഭിഷേക്, കത്തിയെരിഞ്ഞ് അഫ്ഗാനിസ്ഥാൻ

മുഖ‍്യമന്ത്രിയെ പുകഴ്‌ത്തി, പിണറായി വിജയനെ വിമർശിച്ചു; സി. ദിവാകരന് പാർ‌ട്ടിയുടെ കാരണം കാണിക്കൽ‌ നോട്ടീസ്

തൊണ്ടിമുതലായ 7 ചാക്ക് പുകയില ഉത്പ്പന്നങ്ങൾ മോഷ്ഠിച്ച സംഭവം; എസ്ഐ ഉൾപ്പടെ 21 ഉദ‍്യോഗസ്ഥർക്കെതിരേ നടപടി

അനധികൃതമായി മദ‍്യം കൈവശം വച്ചെന്ന കേസ്: ആന്‍റോ അഗസ്റ്റിൻ റിമാൻഡിൽ

മുട്ടിൽ മരം മുറി കേസ്: ചോറ്റാനിക്കര കോടതിയിലെ വിചാരണ തടയണം, അഗസ്റ്റിൻ സഹോദരങ്ങൾ സുപ്രീം കോടതിയിൽ