പറവൂരിൽ നിയന്ത്രണം വിട്ടെത്തിയ കാർ വീടിനുള്ളിലേക്ക് ഇടിച്ചുകയറി, വിഡിയോ

 
Kerala

പറവൂരിൽ നിയന്ത്രണം വിട്ടെത്തിയ കാർ വീടിനുള്ളിലേക്ക് ഇടിച്ചുകയറി, വിഡിയോ

ഗുരുവായൂർ ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങിയ കുടുംബം സഞ്ചരിച്ചിരുന്ന കാറാണ് അപകടമുണ്ടാക്കിയത്

പറവൂർ: പറവൂരിൽ നിയന്ത്രണം വിട്ടെത്തിയ കാർ വീടിനുള്ളിലേക്ക് ഇടിച്ചുകയറി. ഗോതുരുത്ത് ലിങ്ക് പാലത്തിനു സമീപത്തുള്ള ഹോളിക്രോസ് ജംങ്ഷനിലാണ് അപകടമുണ്ടായത്. ​ഗുരുവായൂർ ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങിയ കുടുംബം സഞ്ചരിച്ചിരുന്ന കാർ ഗോതുരുത്ത് വലിയപറമ്പിൽ ജോസിയുടെ വീട്ടിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

ശനിയാഴ്ച പുലർച്ചെ 7.20നാണ് അപകടമുണ്ടായത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായത്. റോഡിലേക്ക് തിരിഞ്ഞു പോകുന്നതിനു പകരം കാർ ​ഗെയ്റ്റ് തകർത്ത് വീട്ടിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അഞ്ച് പേരും ഒരു കുട്ടിയുമാണ് കാറിലുണ്ടായിരുന്നത്. ചെറിയ പരുക്കുകളോടെ ഇവരെ മൂത്തകുന്നം ഭാരത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

അപകടസമയത്ത് വീടിനു മുന്നിലുള്ള റോഡിലും സിറ്റൗട്ടിൽ ആരുമില്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. അപകടത്തിൽ വീടിന്റെ ​ഗെയ്റ്റ് തകരുകയും വീടിന് കാര്യമായ കേടുപാടുകളുണ്ടാവുകയും ചെയ്തു. കൂടാതെ വീടിന്റെ മുന്നിൽ പാർക്ക് ചെയ്തിരുന്ന വാഹനവും തകർന്നു. ബൊ​ഗെയ്ൻവില്ല ചെടികൾ വിറ്റ് ഉപജീവനം കഴിച്ചിരുന്ന കുടുംബമായി ജോസിയുടേത്. അപകടത്തിൽ നിരവധി ചെടികൾ നശിച്ചതായും കുടുംബം പറയുന്നു.

ദുരൂഹമായി മോസ്കോയിലെത്തിയ യുഎസ് സൈനിക വിമാനത്തിൽ സിഐഎ മേധാവി; രഹസ്യ കൂടിക്കാഴ്ചകൾക്കെന്ന് റിപ്പോർട്ട്

വിജയ് ഒഴിഞ്ഞ സീറ്റിൽ ഉപതെരഞ്ഞെടുപ്പ് വൈകും; കോടതിയെ അറിയിച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ

അടിക്ക് തിരിച്ചടിയുമായി ക്യാനഡ; യുഎസ് ഉത്പന്നങ്ങൾക്ക് തീരുവ ഏർപ്പെടുത്തി

മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

മിസൈൽ സാങ്കേതികവിദ്യ സ്വകാര്യ മേഖലയ്ക്ക് കൈമാറാൻ അനുമതി നൽകി പ്രതിരോധ മന്ത്രാലയം