അബ്‌ദുൾ ജബ്ബാർ

 
Kerala

പറവൂർ താലൂക്ക് ആശുപത്രിയിലെ ചികിത്സാ പിഴവ്; അബ്‌ദുൾ ജബ്ബാറിന് കൃത്രിമക്കാൽ‌ നൽകാൻ നടപടിയെടുക്കുമെന്ന് മുഖ‍്യമന്ത്രിയുടെ ഓഫിസ്

തുടർനടപടികൾക്കു വേണ്ടി തിരുവനന്തപുരത്ത് എത്തണമെന്നാണ് നിർദേശിച്ചിരിക്കുന്നത്

Aswin AM

കൊച്ചി: വടക്കൻ പറവൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സാ പിഴവിനെത്തുടർന്ന് കാൽ നഷ്ടമായ കുന്നുകര സ്വദേശി അബ്ദുൾ ജബ്ബാറിന് കൃത്രിമക്കാൽ‌ ലഭ‍്യമാക്കാനുള്ള നടപടികൾ സർക്കാർ തലത്തിൽ സ്വീകരിക്കുമെന്ന് വ‍്യക്തമാക്കി മുഖ‍്യമന്ത്രിയുടെ ഓഫിസ്. തുടർനടപടികൾക്കു വേണ്ടി തിരുവനന്തപുരത്ത് എത്തണമെന്നാണ് നിർദേശിച്ചിരിക്കുന്നത്.

എന്നാൽ ആരോഗ‍്യനില കണക്കിലെടുത്ത് തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യാൻ ബുദ്ധിമുട്ടുണ്ടെന്ന് അബ്ദുൾ ജബ്ബാർ ഉദ‍്യോഗസ്ഥരോട് പറഞ്ഞു. കഴിഞ്ഞ ദിവസം ആശുപത്രിക്കു മുന്നിൽ അബ്ദുൾ ജബ്ബാർ കുത്തിയിരുപ്പ് സമരം നടത്തിയിരുന്നു.

ചികിത്സാ രേഖകൾ ആവശ‍്യപ്പെട്ടുള്ള ആർടിഐ അപ്പീലിന് കാലാവധി കഴിഞ്ഞിട്ടും മറുപടി തരാത്ത ആശുപത്രി സുപ്രണ്ടിന്‍റെ തിട്ടൂരം അവസാനിപ്പിക്കണം, ഇരയായ തന്‍റെ ഭാഗം കൂടി മെഡിക്കൽ വിജിലൻസ് കേൾക്കണം, പൊലീസിൽ നൽകിയ പരാതികളിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കണം തുടങ്ങിയ ആവശ‍്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.