Kerala

നീറ്റ് പരീക്ഷ നീളുന്നു; സ്കൂളിനു മുന്നിൽ രക്ഷിതാക്കളുടെ പ്രതിഷേധം

കോഴിക്കോട്: നിശ്ചിത സമയത്തിനു ശേഷവും നീറ്റ് പരീക്ഷ നീണ്ടതിനെത്തുടർന്ന് സ്കൂളിനു മുന്നിൽ പ്രതിഷേധവുമായി രക്ഷിതാക്കൾ. കോഴിക്കോട് ഈങ്ങാപ്പുഴയിലെ മാർബസേലിയസ് സ്കൂളിനു മുന്നിലാണ് പ്രതിഷേധം. വൈകിട്ട് 5.20 ന് അവസാനിക്കേണ്ട പരീക്ഷ 7 മണിക്കു ശേഷവും തുടരുന്നതാണ് പ്രതിഷേധത്തിനു വഴി വച്ചത്.

മാർ ബസേലിയസ് സ്കൂളിൽ 450 തിൽ അധികം വിദ്യാർഥികളാണ് പരീക്ഷ എഴുതുന്നത്. സ്കൂളിലെ ഒരു ഹാളിൽ ചോദ്യപേപ്പർ എത്താൻ വൈകിയതാണ് പരീക്ഷ അവസാനിക്കാൻ വൈകുന്നതിന്‍റെ കാരണമായി അധികൃതർ ചൂണ്ടിക്കാണിക്കുന്നത്. ചോദ്യ പേപ്പർ തികയാഞ്ഞതിനെ തുടർന്ന് മറ്റു സെന്‍ററുകളിൽ നിന്ന് ചോദ്യ പേപ്പർ എത്തിച്ചതിനു ശേഷമാണ് പരീക്ഷ ആരംഭിച്ചത്. ഉച്ച കഴിഞ്ഞ് 2 മണിക്ക് ആരംഭിച്ച് വൈകിട്ട് 5.20 ന് അവസാനി‌ക്കുന്ന വിധത്തിലാണ് നീറ്റ് പരീക്ഷ തീരുമാനിച്ചിരുന്നത്.

ഒമാനിൽ മരിച്ച നമ്പി രാജേഷിന്‍റെ മൃതദേഹവുമായി എയര്‍ ഇന്ത്യ ഓഫീസിന് മുന്നില്‍ കുടുംബത്തിന്‍റെ പ്രതിഷേധം

കനത്ത മഴ: ക്ലൗഡ് സീഡിങ് വഴി മഴയുടെ ഗതി തിരിച്ചുവിടാൻ ഇന്തൊനീഷ്യ

ഫോർട്ട് കൊച്ചിയിൽ യുവാവിനെ കുത്തിക്കൊന്നു; പ്രതിക്കായി തെരച്ചിൽ ഊർജിതമാക്കി പൊലീസ്

കഞ്ചിക്കോട് പ്ലാസ്റ്റിക് സംഭരണശാലയിൽ തീപിടിത്തം

ലോറിക്ക് പിന്നിൽ ബസിടിച്ചു; തമിഴ്‌നാട്ടിൽ 4 മരണം; 15-ലധികം പേർക്ക് പരുക്ക്