Kerala

പ്രമേഹ രോഗികള്‍ക്കും കുഷ്ഠരോഗികള്‍ക്കും പാദരക്ഷകളുടെ ഇന്‍സോള്‍ ആയി ഉപയോഗിക്കാവുന്ന മൈക്രോ സെല്ലുലാര്‍ റബ്ബറിന് പേറ്റന്‍റ്

പ്രമേഹ രോഗികള്‍ക്കും കുഷ്ഠരോഗികള്‍ക്കും പാദരക്ഷകളുടെ ഇന്‍സോള്‍ ആയി ഉപയോഗിക്കാവുന്ന അതീവ മൃദുലമായ മൈക്രോ സെല്ലുലാര്‍ റബ്ബറിന്‍റെ കണ്ടുപിടിത്തത്തിനാണ് പേറ്റന്‍റെ ലഭിച്ചത്

MV Desk

കളമശേരി: ജര്‍മന്‍ ലെപ്രസി റിലീഫ് അസോസിയേഷന്‍ റീഹാബിലിറ്റേഷന്‍ ഫണ്ടിന്‍റെ പേരില്‍ ഇന്ത്യന്‍ പേറ്റന്‍റ് ലഭിച്ചു. പ്രമേഹ രോഗികള്‍ക്കും കുഷ്ഠരോഗികള്‍ക്കും പാദരക്ഷകളുടെ ഇന്‍സോള്‍ ആയി ഉപയോഗിക്കാവുന്ന അതീവ മൃദുലമായ മൈക്രോ സെല്ലുലാര്‍ റബ്ബറിന്‍റെ കണ്ടുപിടിത്തത്തിനാണ് പേറ്റന്‍റെ ലഭിച്ചത്. ജര്‍മന്‍ ലെപ്രസി റിലീഫ് അസോസിയേഷന്‍ റീഹാബിലിറ്റേഷന്‍ ഫണ്ടിന്‍റെ കഞ്ചിക്കോട് യൂണിറ്റായ പ്രോഫോമയിലെ ഷാമോന്‍ പി കെ യുടെ ഗവേഷണഫലമാണ് പേറ്റന്റിനു ആധാരം.

കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയിലെ ഇന്‍റർ‌ യൂണിവേഴ്‌സിറ്റി സെന്‍റര്‍ ഫോര്‍ ഐപിആര്‍ സ്റ്റഡീസ് (ഐ യു സി ഐ പി ആർ എസ്) ഫെസിലിറ്റേഷന്‍ സെല്ലിലെ പേറ്റന്‍റ് ഏജന്‍റുന്മാ‍രായ അസിസ്റ്റന്‍റ് പ്രൊഫസര്‍ ഡോ. ഐ.ജി രതീഷ്, റിസര്‍ച്ച് ഓഫീസര്‍ ഡോ. ആശ ആര്‍ എന്നിവരാണ് പേറ്റന്‍റ് ഫയല്‍ ചെയ്തത്.

മുഖ‍്യമന്ത്രിയുടെ എഐ ഡാൻസ് വിഡിയോ മെറ്റ നീക്കം ചെയ്തത് പൊലീസിന്‍റെ ആവശ‍്യപ്രകാരം

സംസ്ഥാനത്ത് സെപ്റ്റംബർ 14നും വൈദ‍്യുതി നിയന്ത്രണത്തിന് സാധ‍്യതയെന്ന് കെഎസ്ഇബി

തൃക്കാക്കര മോർഫിങ് കേസ്; പ്രതികൾ പ്രായപൂർത്തിയാകാത്തവരുടെയും നഗ്ന ദൃശ‍്യങ്ങൾ പ്രചരിപ്പിച്ചു, കൂടുതൽ വിവരങ്ങൾ പുറത്ത്

4,500 രൂപ ബോണസ് നല്‍കാന്‍ തീരുമാനം; 108 ആംബുലന്‍സ് ജീവനക്കാരുടെ സമരം പിന്‍വലിച്ചു

തിയെറ്ററുകളിൽ റെയ്ഡ്; പോപ്‌കോണിനും ശീതള പാനീയങ്ങൾക്കും അടക്കം അഞ്ചിരട്ടി വില, കേസെടുത്തു